മലപ്പുറം: കള്ളവോട്ടിനെതിരെ മുസ്ലീം ലീഗ്. ഒരു കാരണവശാലും ലീഗ് കള്ളവോട്ട് അനുവദിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന കള്ളവോട്ട് ആരോപണത്തില്‍ ജില്ലാ കമ്മിറ്റിയോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: കള്ളവോട്ട്; മുസ്ലീം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

അതേസമയം, സിപിഎമ്മിനെതിരെ ഉയര്‍ന്ന പരാതിക്ക് പകരമായി സിപിഎം തന്നെ കുത്തിപൊക്കിയതാണ് ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാതിക്ക് പകരം പരാതിയായി സിപിഎം കുത്തിപൊക്കിയതാണിതെന്ന് സംശയമുണ്ട്. ലീഗ് കള്ളവോട്ടിന് എതിരാണ്. ലീഗിനെ കുറിച്ച് ഇന്നേ വരെ അങ്ങനെയൊരു പരാതിയില്ല. ഇതിപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ കുത്തിപൊക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം വിഷയത്തില്‍ നടപടിയെടുക്കണമോ എന്ന് ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More Kerala News Here

“സിപിഎം കള്ളവോട്ട് മറച്ചുവയ്ക്കാനാണ് ലീഗ് കള്ളവോട്ട് ചെയ്തതായി പ്രചരിപ്പിക്കുന്നത്. വളരെ ഗൗരവമായാണ് ലീഗ് കള്ളവോട്ടിനെ കാണുന്നത്. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും” – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശനമുന്നയിച്ചു. സ്ഥിരമായി കള്ളവോട്ട് ചെയ്യുന്നവരാണ് സിപിഎം. കണ്ണൂരിലും കാസര്‍കോടും സിപിഎമ്മിനെതിരെ ഇതിന് മുന്‍പും കള്ളവോട്ട് ആരോപണമുണ്ടായിട്ടുണ്ട്. എന്നാല്‍, ലീഗിനെതിരെ അത്തരം ആരോപണങ്ങളുണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read More: ‘തീരാത്ത കള്ളവോട്ട് ആരോപണങ്ങള്‍’; ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്

മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വൈകീട്ടാണ് സ്ഥിരീകരിച്ചത്. മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദേശം നൽകിയതായി ടിക്കാറാം മീണ അറിയിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കുക.

കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതിന് കോൺഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാൻ നിർദേശം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കല്ല്യാശ്ശേരി പുതിയങ്ങാട്​ ജമാത്ത്​ സ്​കൂളിലെ ബൂത്തുകളിലാണ്​ കള്ളവോട്ട്​ നടന്നത്​. കെ എം മുഹമ്മദ് എന്നയാൾ മൂന്ന് തവണയും അബ്ദുൾ സമദ്, മുഹമ്മദ് ഫായിസ് എന്നിവർ രണ്ടുതവണ വീതവും വോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തെളിവെടുപ്പിന്​ ഹാജരാകാത്ത അബ്​ദുൽ സമദിനെതിരെ വാറണ്ട്​ പുറപ്പെടുവിക്കുമെന്നും ടിക്കാറാം മീണ വ്യക്​തമാക്കി. എന്നാൽ ആരോപണ വിധേയനായ ആഷിക് എന്നയാൾ കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.