scorecardresearch

തിരുവനന്തപുരത്തും വിജയപ്രതീക്ഷ; 13 സീറ്റുകള്‍ ലഭിക്കുമെന്ന് സിപിഐ വിലയിരുത്തല്‍

ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വന്നതോടെ തൃശൂരിൽ ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടായത് സിപിഐക്ക് വിജയപ്രതീക്ഷ നൽകുന്നു

CPI Candidates, CPM, LDF, Lok Sabha Election 2019
CPI Candidates

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഐ വിലയിരുത്തല്‍. സിപിഐ മത്സരിച്ച തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിലയിരുത്തലുണ്ടായി. ഈഴവ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ലഭിച്ചു എന്നും തിരുവനന്തപുരത്ത് ബിജെപി നിലംതൊടില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രധാന വിലയിരുത്തല്‍. വടകരയിലും തിരുവനന്തപുരത്തും ബിജെപി – കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നുവെന്നും എക്‌സിക്യൂട്ടീവില്‍ വിലയിരുത്തലുണ്ടായി.

Read More: സിപിഎം ഉറപ്പിച്ച ഏഴ് സീറ്റുകള്‍; നാലിടത്ത് വിജയസാധ്യതയെന്നും വിലയിരുത്തല്‍

കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി എന്നിവയാണ് ഇടതുമുന്നണി ജയിക്കുന്ന മറ്റുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശ്ശാല, കോവളം എന്നിവിടങ്ങളിൽ ഇടതുമുന്നണിക്ക് മുന്നേറ്റമുണ്ടാകും. കഴക്കൂട്ടത്തും കോവളത്തും ഈഴവ വോട്ടുകൾ ഇടതുപക്ഷത്തേക്ക് ഏകീകരിച്ചതായാണ് വിലയിരുത്തൽ. ബിജെപിക്ക് നേമത്ത് മാത്രമേ ഒന്നാമതെത്താൻ സാധിക്കൂ എന്നാണ് സിപിഐ കണക്കുകൂട്ടൽ.

ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വന്നതോടെ തൃശൂരിൽ ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടായത് സിപിഐക്ക് വിജയപ്രതീക്ഷ നൽകുന്നു. മാത്രമല്ല, തൃശൂരിലെ ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചെന്നാണ് സിപിഐ നിരീക്ഷണം. നല്ല ഭൂരിപക്ഷം തൃശൂരിലുണ്ടായിരിക്കുമെന്നും പാർട്ടി വിലയിരുത്തി.

Read More Election News 

കേരളാകോൺഗ്രസ്-ബി ഇടതുമുന്നണിയിലെത്തിയതാണ് മാവേലിക്കരയിലെ പ്രതീക്ഷയ്ക്ക് കാരണമായി സിപിഐ ചൂണ്ടിക്കാട്ടുന്നത്. ചങ്ങനാശ്ശേരി ഒഴികെ ആറുമണ്ഡലത്തിലും ഇടതുമുന്നണി ലീഡ് ചെയ്യും. മാവേലിക്കര, കൊട്ടാരക്കര മണ്ഡലത്തിൽ 15,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സി.പി.ഐ. പ്രതീക്ഷിക്കുന്നു.

ഇടതുമുന്നണിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും പത്തിലേറെ സീറ്റുകൾ എൽഡിഎഫ് നേടുമെന്നും സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. ഏഴ് സീറ്റുകളില്‍ തീര്‍ച്ചയായും വിജയം ഉറപ്പാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിലയിരുത്തല്‍. നാലിടത്ത് വിജയസാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങള്‍ ഇവയാണ്: കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍.

ജയസാധ്യതയുണ്ടെന്ന് കരുതുന്ന നാല് മണ്ഡലങ്ങള്‍ ഇവയാണ്: പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി.

18 സീറ്റുകളിൽ വിജയ പ്രതീക്ഷയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം പ്രതികരിച്ചത്. എന്നാൽ, വിജയം ഉറപ്പുള്ള ഏഴ് മണ്ഡലങ്ങളുണ്ടെന്ന് സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ടായെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറം, വയനാട് മണ്ഡലങ്ങളിൽ സിപിഎം തോൽവി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മേയ് 23 നാണ് വോട്ടെണ്ണൽ നടക്കുക. ഏപ്രിൽ 23 നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Ldf will win 13 seats cpi executive review lok sabha election

Best of Express