Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ബിജെപി ഒരിടത്തും ജയിക്കില്ല, എല്‍ഡിഎഫിന് തുടർഭരണം ഉറപ്പ്: വിജയരാഘവൻ

എൽഡിഎഫിന് 90 നു മുകളിൽ സീറ്റ് ലഭിക്കും

covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, covid 19 vaccine, coronavirus vaccine, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

കോഴിക്കോട്: സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും ബിജെപി വിജയിക്കില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്നുളളത് അസാധ്യമായ കാര്യമാണ്. എൽഡിഎഫിന് 90 നു മുകളിൽ സീറ്റ് ലഭിക്കും. എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നേമത്തും മഞ്ചേശ്വരത്തും ബിജെപി ജയിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ്. യുഡിഎഫിലെ രണ്ട് പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് എമ്മും എൽജെഡിയും എൽഡിഎഫിലെത്തിയത് പാർട്ടിക്ക് ഗുണം ചെയ്തു. യുഡിഎഫ് ഇതോടെ ദുർബലമായി. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് ഷെയർ ഇത്തവണ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

Read More: ‘ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും’ ; വോട്ട് രേഖപ്പെടുത്തി പിണറായി

കഴിഞ്ഞ തവണ 90 ലേറെ സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. ഇത്തവണയും അത് ആവർത്തിക്കുമെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. മനോരമ ന്യൂസിനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

സംസ്ഥാനത്ത് മേയ് രണ്ടിനാണ് വോട്ടെണ്ണൽ. രാവിലെ 8 മുതൽ വോട്ടെണ്ണൽ തുടങ്ങും. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല. ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Ldf a vijayaraghavan says bjp will not open account in kerala

Next Story
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിപിഐ പിന്തുണച്ചില്ല; പരാതിയുമായി ജോസ് വിഭാഗംKerala Congress, കേരള കോൺഗ്രസ്, CPI, സിപിഐ, Election Campaign, LDF, Kerala Congress, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com