/indian-express-malayalam/media/media_files/uploads/2021/04/Vijayarghavan.jpg)
കോഴിക്കോട്: സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും ബിജെപി വിജയിക്കില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്നുളളത് അസാധ്യമായ കാര്യമാണ്. എൽഡിഎഫിന് 90 നു മുകളിൽ സീറ്റ് ലഭിക്കും. എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നേമത്തും മഞ്ചേശ്വരത്തും ബിജെപി ജയിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ്. യുഡിഎഫിലെ രണ്ട് പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് എമ്മും എൽജെഡിയും എൽഡിഎഫിലെത്തിയത് പാർട്ടിക്ക് ഗുണം ചെയ്തു. യുഡിഎഫ് ഇതോടെ ദുർബലമായി. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് ഷെയർ ഇത്തവണ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
Read More: ‘ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും’ ; വോട്ട് രേഖപ്പെടുത്തി പിണറായി
കഴിഞ്ഞ തവണ 90 ലേറെ സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. ഇത്തവണയും അത് ആവർത്തിക്കുമെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. മനോരമ ന്യൂസിനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.
സംസ്ഥാനത്ത് മേയ് രണ്ടിനാണ് വോട്ടെണ്ണൽ. രാവിലെ 8 മുതൽ വോട്ടെണ്ണൽ തുടങ്ങും. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല. ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.