സംസ്ഥാനത്ത് 242 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 242 ആണ്. ആകെ സമര്‍പ്പിച്ച 303 നാമനിര്‍ദേശ പത്രികകളില്‍ 242 എണ്ണമാണ് അംഗീകരിക്കപ്പെട്ടത്. Read More

‘ബിജെപി വിടുന്നത് കഠിനമായ ഹൃദയവേദനയോടെ’; ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു

ബിജെപി നേതാവ് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസ് ക്യാംപിലെത്തിയത്. ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അദ്ദേഹത്തെ സ്വാഗതം ചെയ്തു. Read More

വടിവാള്‍ വന്ന വഴി; സിപിഎം പ്രതിരോധത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി.രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡ് ഷോയില്‍ വടിവാള്‍ കണ്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. വടിവാള്‍ കണ്ടതുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്നാണ് വടിവാള്‍ നിലത്തുവീഴുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. Read More

കഴിഞ്ഞ അഞ്ച് വര്‍ഷം മോദി രാജ്യത്തിനു വേണ്ടി എന്തു ചെയ്തു; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

ജനങ്ങളെ കൈവീശിക്കാണിച്ച്, സെല്‍ഫിയെടുക്കാന്‍ കൂടെ നിന്ന് ഗാസിയാബാദിലെ റോഡ്‌ഷോയില്‍ താരമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി വി.കെ സിങിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോളി ശര്‍മയ്ക്കായാണ് പ്രിയങ്ക റോഡ് ഷോയില്‍ പങ്കെടുത്തത്. Read More

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചട്ടലംഘനം നടത്തി: തിരഞ്ഞെടുപ്പ് കമ്മീഷന്‍

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ മിനിമം വേതനം വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്കെതിരെ സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്നും ഇതുമായി ബന്ധപ്പെട്ട് രാജീവ് കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. Read More

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് തലവേദനയായി അപരന്മാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് നേരിടേണ്ടിവരിക രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, അപരന്മാരെ കൂടിയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്നു അപരന്മാരാണുളളത്. കെ.ഇ.രാഹുൽ ഗാന്ധിയും കെ.രാഹുൽ ഗാന്ധിയും കെ.എം.ശിവപ്രസാദ് ഗാന്ധിയും. Read More

സരിത എസ്.നായരുടെ തിരഞ്ഞെടുപ്പ് മോഹങ്ങൾക്ക് തിരിച്ചടി, രണ്ടു പത്രികകളും തളളി

എറണാകുളം, വയനാട് മണ്ഡലത്തിൽ നൽകിയിരുന്ന സരിത എസ്.നായരുടെ നാമനിർദേശ പത്രികകൾ തളളി. സോളർ കേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ സരിത നായരെ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തളളിയത്. ശിക്ഷ റദ്ദാക്കി കൊണ്ടുളള ഉത്തരവ് ഹാജരാക്കാൻ ഇന്നു പത്തര വരെ സരിതയ്ക്ക് സമയം അനുവദിച്ചിരുന്നു. പക്ഷേ ഉത്തരവ് ഹാജരാക്കിയില്ല. തുടർന്നാണ് പത്രികകൾ തളളാൻ തീരുമാനിച്ചത്. Read More

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാജ്യത്ത് ആദ്യ വോട്ട് രേഖപ്പെടുത്തി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്ന്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍ ഡിഐജി സുധാകര്‍ നടരാജനാണ് 2019 ലെ ആദ്യ വോട്ട് രേഖപ്പെടുത്തിയ വ്യക്തി. Read More

‘പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും’: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരിലെ വെള്ളാവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു. Read More

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.