‘അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം’; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

അമ്പത് ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Read More

‘ഇത്ര പോരാ, കാര്യങ്ങള്‍ ഉഷാറാക്കണം’; ശശി തരൂരിനായി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനായി പ്രചാരണം ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ബൂത്ത് തലം മുതല്‍ പ്രചാരണം ശക്തമാക്കണമെന്ന് അവലോകന യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. Read More

പ്രചരണങ്ങളില്‍ പാളിച്ചയില്ല, ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ല: കെ.സി വേണുഗോപാല്‍

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംസ്ഥാനത്ത് പാളിച്ച ഉണ്ടായിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന്​ നിരീക്ഷകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read More

‘ആന സൈക്കിള്‍ ചവിട്ടുന്നു; ലക്ഷ്യം കാവല്‍ക്കാരനാണ്’: നരേന്ദ്ര മോദി

ഒരു ചായക്കടക്കാരന്‍ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നത് അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ അനുഗ്രഹം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. Read More

‘കുമ്മനം അത്ര ശുദ്ധനല്ല’; വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

മിസോറാം മുന്‍ ഗവര്‍ണറും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡി സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനം ശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. Read More

രാഹുല്‍ വീണ്ടും കേരളത്തിലേക്ക്; കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്. Read More

‘ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ’; ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. Read More 

വര്‍ഗീയ പരാമര്‍ശം; ശ്രീധരന്‍പിള്ളക്കെതിരെ പരാതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെ പരാതി. വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. സിപിഎം നേതാവ് വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. ജില്ലാ വരണാധികാരിക്കും പൊലീസിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. Read More

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.