Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കുറ്റ്യാടിയിൽ ‘പുകഞ്ഞ്’ സിപിഎം; പ്രവർത്തകരുടെ കൂറ്റൻ പ്രതിഷേധ പ്രകടനം, ജോസ് കെ.മാണിയും പ്രതിരോധത്തിൽ

ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയിലെ പ്രകടനം

കുറ്റ്യാടി: സിപിഎമ്മിന് തലവേദനയായി കുറ്റ്യാടി സീറ്റ് വിവാദം. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായി നൂറ് കണക്കിനു പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. പാർട്ടി കൊടികൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇന്നലെയും സമാന രീതിയിലുള്ള പ്രതിഷേധം കുറ്റ്യാടിയിൽ നടന്നിരുന്നു. ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയിലെ പ്രകടനം.

‘പ്രസ്ഥാനത്തിനു നേരെ വന്നാൽ നോക്കി നിൽക്കാനാവില്ല,’ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെതിരെയും അദ്ദേഹത്തിന്റെ ഭാര്യയും മുൻ എംഎൽഎയുമായ കെകെ ലതികയ്‌ക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്ത സിപിഎം തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കണമെന്നും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യാൻ അവസരം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധിക്കുന്ന സിപിഎം പ്രവർത്തകരുടെ ആവശ്യം. സിപിഎം പ്രാദേശിക നേതൃത്വത്തിനും സമാന നിലപാടാണ്. കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാക്കണമെന്നും സിപിഎം തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പലയിടത്തും നേരത്തെ പോസ്റ്ററുകൾ ഉയർന്നിരുന്നു.

Read Also: കോണ്‍ഗ്രസ് കേരളത്തിലും ശോഷിക്കുന്നു, ബിജെപി ഒരിക്കലും അധികാരത്തിൽ വരില്ല: എ വിജയരാഘവന്‍

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പാർട്ടി നേതൃത്വം നിലപാട് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

2016 ൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച പാറക്കൽ അബ്‌ദുള്ള കുറ്റ്യാടിയിൽ നിന്ന് ജയിച്ചത് വെറും 1,901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി കെ.കെ.ലതിക 70,652 വോട്ടുകൾ നേടിയിരുന്നു. ചെറിയ ഭൂരിപക്ഷത്തിൽ നഷ്ടമായ മണ്ഡലം ഇത്തവണ ചുവപ്പിക്കാമെന്നാണ് പ്രാദേശിക നേതൃത്വവും പ്രവർത്തകരും അവകാശപ്പെടുന്നത്. എന്നാൽ, അതിനു സാധിക്കണമെങ്കിൽ സിപിഎം തന്നെ കുറ്റ്യാടിയിൽ മത്സരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

അതേസമയം, സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിൽ കേരള കോൺഗ്രസ് എമ്മും പ്രതിരോധത്തിലാണ്. കേരള കോൺഗ്രസ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായാൽ പ്രശ്‌നം പരിഹരിക്കാമെന്നാണ് മുന്നണിക്കുള്ളിൽ ഉയർന്നിരിക്കുന്ന പൊതു അഭിപ്രായം. കേരള കോൺഗ്രസ് (എം) തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റ്യാടി ഒഴിവാക്കിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിപിഎമ്മുമായി ആലോചിച്ച ശേഷം മാത്രമേ കുറ്റ്യാടിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്ന് ജോസ് കെ.മാണി പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kuttiyadi cpm protest

Next Story
കോണ്‍ഗ്രസ് കേരളത്തിലും ശോഷിക്കുന്നു, ബിജെപി ഒരിക്കലും അധികാരത്തിൽ വരില്ല: എ വിജയരാഘവന്‍asssembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, asssembly elections 2021 kerala, നിയമസഭാ തിരഞ്ഞെടുപ്പ് 2021, kerala asssembly elections 2021 polling date, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021, asssembly elections 2021 dates, നിയമസഭാ തിരഞ്ഞെടുപ്പ് 2021 തിയതികൾ, kerala asssembly elections 2021 polling date, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021 വോട്ടെടുപ്പ് തിയതി, asssembly elections 2021 counting date,നിയമസഭാ തിരഞ്ഞെടുപ്പ് 2021 വോട്ടെണ്ണൽ തിയതി, asssembly elections 2021 nomination dates, നിയമസഭാ തിരഞ്ഞെടുപ്പ് 2021 പത്രികാ സമർപ്പണ തിയതികൾ, asssembly elections 2021 nomination scruitny dates, നിയമസഭാ തിരഞ്ഞെടുപ്പ് 2021 പത്രിക സൂക്ഷ്മപരിശോധനാ തിയതികൾ, 2021 asssembly elections 2021 nomination withdrawal dates,നിയമസഭാ തിരഞ്ഞെടുപ്പ് 2021 പത്രിക പിൻവലിക്കൽ തിയതികൾ, cpm, സിപിഎം,  ldf, എൽഡിഎഫ്, pinarayi vijayan, പിണറായി വിജയൻ, asssembly elections 2021 cpm candidates list, നിയമസഭാ തിരഞ്ഞെടുപ്പ് 2021 സിപിഎം സ്ഥാനാർഥി പട്ടിക, asssembly elections 2021 cpm candidates list, നിയമസഭാ തിരഞ്ഞെടുപ്പ് 2021 എൽഡിഎഫ് സ്ഥാനാർഥി പട്ടിക, udf, യുഡിഎഫ്, congress, കോൺഗ്രസ്, bjp, ബിജെപി, a vijayaraghavan, എ വിജയരാഘവൻ, ie malayalam, ഐഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com