മലപ്പുറം: മുസ്ലീം ലീഗ് നേതാക്കളും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. മലപ്പുറം കൊണ്ടോട്ടിയിലെ ഹോട്ടലില്‍ വച്ചാണ് നേതാക്കളുടെ രഹസ്യ യോഗം നടന്നത്. മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. ഏഷ്യാനെറ്റ് ന്യൂസാണ് ചര്‍ച്ച നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഒരു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്.

Read More: മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് ലീഗ്; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

അതേസമയം വാര്‍ത്ത ഇ.ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. ഞങ്ങള്‍ അവിടെയുണ്ടായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി എസ്.ഡി.പി.ഐ നേതാക്കള്‍ അവിടെയെത്തിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ അങ്ങോട്ട് പോണോ എന്നും ഇ.ടി ചോദിച്ചു.

എന്നാല്‍ വാര്‍ത്ത എസ്ഡിപിഐ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ലീഗ് നേതാക്കള്‍ പിന്തുണ തേടിയെന്നും പൊന്നാനിയില്‍ പിന്തുണ ആവശ്യപ്പെട്ടതായി എസ്ഡിപിഐ നേതാവ് അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലീഗിന്റെ മതേതര മുഖംമൂടി അഴിഞ്ഞ് വീണെന്ന് വാര്‍ത്തയോട് സിപിഎം പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ