തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്: ശശി തരൂരിനെ പിന്നിലാക്കി കുമ്മനം രാജശേഖരന്‍

സിപിഐ സ്ഥാനാർഥി സി.ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബിജെപിക്ക് നേരിയ ലീഡ്. എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മുന്നിലെത്തിയിട്ടുണ്ട്. സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ശശി തരൂർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പോസ്റ്റൽ വോട്ടുകളിൽ 200 ൽ താഴെ വോട്ടിനാണ് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നത്. സിപിഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ്.

Read More: കേരളത്തിൽ ഇടതും വലതും ഇഞ്ചോടിഞ്ച്

കേരളത്തിൽ ഇതുവരെയുള്ള റിപ്പോർട്ടുകളനുസരിച്ച് ഇടത് – വലത് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എട്ട് ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ ഏഴ് സീറ്റുകളിൽ യുഡിഎഫിനാണ് ലീഡ്. തിരുവനന്തപുരത്ത് മാത്രമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

Read More: ആദ്യ ഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള പത്തനംതിട്ട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് പത്തനംതിട്ടയിൽ ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് രണ്ടാം സ്ഥാനത്താണ്. കണ്ണൂരിലും വടകരയിലും എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.

കോട്ടയത്ത് യുഡിഎഫിനാണ് ലീഡ്. കാസർകോട് എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kummanam rajasekharan thiruvanathapuram lok sabha election results kerala shashi tharoor

Next Story
India election results 2019 Kerala: പ്രാർഥനകളുമായി, നെഞ്ചിടിപ്പോടെ സ്ഥാനാർഥികൾsuresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com