scorecardresearch

ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് വേണ്ട: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎമ്മിനാണ് ബിജെപിയുടെ വോട്ടുകള്‍ വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു

സിപിഎമ്മിനാണ് ബിജെപിയുടെ വോട്ടുകള്‍ വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു

author-image
WebDesk
New Update
mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

തിരുവനന്തപുരം: സിപിഎം കോ ലീ ബി സഖ്യം എന്ന വിമര്‍ശനമുയര്‍ത്തുമ്പോഴും നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ടുകള്‍ കോണ്‍ഗ്രസിനു വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ എന്നും നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് താനെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment

Read More: പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

അതേസമയം, സിപിഎമ്മിനാണ് ബിജെപിയുടെ വോട്ടുകള്‍ വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. 1977 ല്‍ കൂത്തുപറമ്പില്‍ പിണറായിയെ വിജയിപ്പിച്ചത് ജനസംഘമാണെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശനമുന്നയിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതു പാട്ടിലൂടെയാണെന്നും സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ചോദിച്ചു.

Advertisment

publive-image

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രാഹുല്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, എഐസിസി ഇതുമായി ബന്ധപ്പെട്ട് യാതൊന്നും പ്രതികരിച്ചിട്ടില്ല.

Lok Sabha Election 2019 Mullappally Ramachandran Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: