scorecardresearch
Latest News

അവസാന നിമിഷം ട്വിസ്റ്റ്; ചെന്നിത്തലയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർഥി

2016 ൽ 18,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല ജയിച്ചത്

Ramesh Chennithala, Congress, Tom Vadakkan

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർഥിയാകും. ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് നിയോജക മണ്ഡലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് റിബൽ സ്ഥാനാർഥിയാകുക.

ഇന്ന് വെെകീട്ടാണ് നിയാസ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചായിരുന്നു റിബൽ നീക്കം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നിയാസ് നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്‌ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് നിയാസ് ഭാരതി വ്യക്തമാക്കി.

Read Also: ‘ക്ഷേമ പെൻഷൻ 2,500 രൂപയാക്കും’; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക

അതേസമയം, കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ഹരിപ്പാട് മണ്ഡലത്തിൽ വിജയപ്രതീക്ഷയോടെയാണ് ചെന്നിത്തലയുടെ പ്രചാരണ പരിപാടികൾ തുടരുന്നത്. 2016 ൽ 18,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല ജയിച്ചത്. ചെന്നിത്തല 75,980 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി 57,359 വോട്ടുകളാണ് നേടിയത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kpcc leader rebel candidate against ramesh chennithala