കണ്ണൂര്‍: ഇടതു മുന്നണിക്ക് ഇത്തവണ സീറ്റും വോട്ടും വര്‍ധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇടതു മുന്നണിക്ക് മികച്ച ഫലം ലഭിക്കും. 2004 ന് സമാനമായ സാഹചര്യമായിരിക്കും കേരളത്തില്‍ ഉണ്ടാകുക എന്നും കോടിയേരി പ്രതികരിച്ചു.
Read More: കൊല്ലത്ത് കള്ളവോട്ട്; യുവതിയുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമീകരണത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്ന് കോടിയേരി ആരോപിച്ചു. പലയിടത്തും വോട്ട് ചെയ്ത് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ബൂത്തുകളുടെ എണ്ണം കൂട്ടി ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എടുക്കേണ്ടതായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
Lok Sabha Election Phase 3 Live Updates
ഏത് ബട്ടണിൽ കുത്തിയാലും താമരയ്ക്ക് വോട്ട് പോകുന്ന യന്ത്രവും ഉള്ളതായി കേള്‍ക്കുന്നു. മോദിയുടെ യന്ത്രം കേരളത്തിലെത്തിയെന്ന് വേണം കരുതാന്‍. ഏറെ ശ്രദ്ധയോടെ വേണം വോട്ട് രേഖപ്പെടുത്താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read More: കൈപ്പത്തിക്ക് കുത്തിയാൽ തെളിയുന്നത് താമര; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് കലക്ടർ വാസുകി
ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് തൂത്തുവാരുമെന്ന് ദിവാസ്വപ്നം കാണുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന് ബഡായി പറയുകയാണെന്നും വോട്ടെണ്ണല്‍ ദിവസം എല്ലാം വ്യക്തമാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. മേയ് 23 നാണ് വോട്ടെണ്ണൽ.