/indian-express-malayalam/media/media_files/uploads/2020/04/Shailaja-teacher.jpg)
കണ്ണൂർ: സ്ഥാനാർഥി നിർണയത്തിൽ വിവിധ മുന്നണികൾ സ്ത്രീകളെ തഴയുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശെെലജ. "അമ്പത് ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകണമെന്നാണ് ആവശ്യം. ഇടതുമുന്നണിയ്‌ക്കും കൂടുതൽ സ്ത്രീകളെ പരിഗണിക്കാമായിരുന്നു," കെ.കെ.ശെെലജ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത വാദം ചൂണ്ടിക്കാട്ടിയാണ് വനിതകളെ തഴയുന്നതെന്ന് ശെെലജ ആരോപിച്ചു. "സ്ഥാനാർഥി നിർണയത്തിൽ പലഘടകങ്ങൾ പരിഗണിക്കും. പൊതുരംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. അവസരങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ലതിക സുഭാഷിനെ പോലെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്," മന്ത്രി പറഞ്ഞു.
Read Also: പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക്; പുതിയ സ്ഥാനാർഥിയെ തേടി യുഡിഎഫ്
കോൺഗ്രസിനെ ശെെലജ ടീച്ചർ രൂക്ഷമായി വിമർശിച്ചു. വനിതകൾക്ക് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും ജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഷാനിമോൾ ഉസ്‌മാൻ നിയമസഭയിൽ എത്തിയത് ഉപതിരഞ്ഞെടുപ്പിലൂടെയാണെന്നും ശെെലജ ചൂണ്ടിക്കാട്ടി.
അതേസമയം, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുള്ളത് ഇടതുപക്ഷം തന്നെയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഔദ്യോഗിക പദവികൾ രാജിവച്ച് പ്രതിഷേധിച്ചത്. കെപിസിസി ആസ്ഥാനത്ത് ലതിക തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ചിരുന്നു. ദേശീയ തലത്തിൽ ഇതു വലിയ വാർത്തയായിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us