Lok Sabha Election Exit Poll Results: തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷമാണ് വിവിധ വാര്‍ത്താ ചാനലുകളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്.

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ജനങ്ങള്‍ എങ്ങനെ വിധിയെഴുതി എന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചനകള്‍ നല്‍കുന്നു. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്രത്തോളം യഥാര്‍ഥ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ മേയ് 23 വരെ കാത്തിരിക്കണം.

Read More: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

മാതൃഭൂമി – ജിയോ വെെഡ് സർവേ ഫലം

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി സർവേ

46 ശതമാനം വോട്ടോടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിക്കുമെന്നാണ് മാതൃഭൂമി സർവേ പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥി സതീഷ് ചന്ദ്രൻ 33 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേയിൽ പറയുന്നുണ്ട്.

Read More: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എവിടെ, എങ്ങനെ കാണാം?

കണ്ണൂരിലും യുഡിഎഫ്

കണ്ണൂരിലും യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി സർവേ ഫലം. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ 43 ശതമാനം വോട്ടുമായി വിജയിക്കുമെന്നും സിറ്റിങ് എംപിയും എൽഡിഎഫ് സ്ഥാനാർഥിയുമായ പി.കെ.ശ്രീമതി 41 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും മാതൃഭൂമി സർവേ ഫലം. എൻഡിഎ സ്ഥാനാർഥി സി.കെ.പത്മാനാഭൻ 13 ശതമാനം വോട്ട് നേടുമെന്നും സർവേയിൽ പറയുന്നു.

Lok Sabha Election Exit Poll Results: വടകരയിൽ ജയരാജൻ വീഴുമെന്നും മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ

വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ 47 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സർവേ പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജൻ 42 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും എൻഡിഎ സ്ഥാനാർഥി വി.കെ.സജീവൻ ഒൻപത് ശതമാനം നേടി മൂന്നാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ ഫലം.

വയനാട് രാഹുൽ ഗാന്ധി തരംഗം

വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്ന് സർവേ. 51 ശതമാനം വോട്ട് രാഹുൽ ഗാന്ധി നേടുമെന്ന് മാതൃഭൂമി ന്യൂസ് സർവേ ഫലം. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർഥിക്ക് 33 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ എന്നും എക്സിറ്റ് പോൾ സർവേയിൽ പറയുന്നു.

എൽഡിഎഫിന് ആദ്യ സീറ്റ് കോഴിക്കോട്

മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേയിൽ എൽഡിഎഫിന് ആദ്യ സീറ്റ്. കോഴിക്കോട്  ഇടതുമുന്നണി ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവേയിൽ പറയുന്നു. ഇടത് സ്ഥാനാർഥി എ.പ്രദീപ് കുമാർ 42 ശതമാനം വോട്ട് നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ എം.കെ.രാഘവൻ 41 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി എക്സിറ്റ് പോൾ സർവേ പറയുന്നു.

Read More: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?

Lok Sabha Election Exit Poll Results മലപ്പുറവും പൊന്നാനിയും ലീഗ് തന്നെ

മലപ്പുറവും പൊന്നാനിയും ലീഗ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് സർവേ. മലപ്പുറത്ത് 49 ശതമാനം വോട്ടുമായി പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ 48 ശതമാനം വോട്ടുമായി ഇ.ടി.മുഹമ്മദ് ബഷീറും വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് സർവേയിൽ പറയുന്നത്.

പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എക്സിറ്റ് പോൾ സർവേ ഫലം

പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് മുന്നേറ്റം. 41 ശതമാനം വോട്ടുമായി സിറ്റിങ് എംപിയും എൽഡിഎഫ് സ്ഥാനാർഥിയുമായ എംബി രാജേഷ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവേ ഫലം. കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ഫലം. ബിജെപി 29 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തും യുഡിഎഫ് 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തുമെന്നും സർവേ ഫലം.

ആലത്തൂരിൽ അട്ടിമറിയെന്ന് മാതൃഭൂമി സർവേ ഫലം

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ പി.കെ.ബിജുവിനെ അട്ടിമറിക്കുമെന്ന് മാതൃഭൂമി സർവേ ഫലം. 48 ശതമാനം വോട്ട് രമ്യ ഹരിദാസ് നേടുമെന്നും പി.കെ.ബിജു 37 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് മാതൃഭൂമി ന്യൂസ് സർവേയിൽ പറയുന്നത്. എൻഡിഎ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്.

Lok Sabha Election Exit Poll Results :സുരേഷ് ഗോപി തൃശൂര് എടുക്കില്ല!

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കെ പ്രവചിച്ച് മാതൃഭൂമി ന്യൂസ് സർവേ. 38 ശതമാനം വോട്ട് നേടി യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ വിജയിക്കുമെന്നും 35 ശതമാനം വോട്ടുമായി എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തെത്തുമെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും സർവേ പ്രവചിക്കുന്നു.

Read More: എക്‌സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥത്തില്‍ സംഭവിച്ചതും – 2014 ലെ കണക്കുകള്‍ ഇങ്ങനെ

യുഡിഎഫ് മുന്നേറ്റം തുടരുന്നു

എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം പുലർത്തുമെന്ന് മാതൃഭൂമി ന്യൂസ് സർവേ ഫലം.

ആലപ്പുഴയിൽ എൽഡിഎഫ് മുന്നേറ്റം

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവേ. ആരിഫ് 45 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 42 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ.

മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് വിജയം ആവർത്തിക്കും

മാവേലിക്കരയിലും യുഡിഎഫ് എന്ന് മാതൃഭൂമി ന്യൂസ് സർവേ. കൊടിക്കുന്നിൽ സുരേഷ് വിജയം ആവർത്തിക്കുമെന്നാണ് സർവേ പറയുന്നത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്.

Read More: ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേ ഫലങ്ങളും

പത്തനംതിട്ടയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി വിജയം ആവർത്തിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോൾ സർവേയിൽ പറയുന്നു. യുഡിഎഫ് 34 ശതമാനം വോട്ടുമായി വിജയിക്കുമ്പോൾ ബിജെപി 31 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും 29 ശതമാനം വോട്ട് മാത്രം നേടി എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സർവേയിൽ പറയുന്നു.

കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ 48 ശതമാനം വോട്ട് നേടി വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ ഫലം. എൽഡിഎഫ് സ്ഥാനാർഥി 39 ശതമാനം മാത്രം വോട്ടുമായി രണ്ടാം സ്ഥാനത്താകും.

ആറ്റിങ്ങലിൽ സമ്പത്ത് തന്നെ

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ.സമ്പത്ത് വിജയം ആവർത്തിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവേ ഫലം. യുഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നും സർവേ ഫലം.

തിരുവനന്തപുരത്ത് താമര വിരിയുമെന്ന് മാതൃഭൂമി ന്യൂസ് സർവേ

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സർവേ. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ആയിരിക്കുമെന്നും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സർവേ ഫലം.

മാതൃഭൂമി ന്യൂസ് – ജിയോ വെെഡ് സർവേയിൽ 15 സീറ്റ് യുഡിഎഫ് നേടുമെന്നും നാല് സീറ്റ് എൽഡിഎഫ് നേടുമെന്നും പറയുന്നു. ബിജെപി ഒരിടത്ത് വിജയിക്കുമെന്നും പറയുന്നതാണ് മാതൃഭൂമി സർവേ.

Lok Sabha Election Exit Poll Results: മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ

  1. കാസര്‍കോട് – യുഡിഎഫ്
  2. കണ്ണൂര്‍ – ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
  3. വടകര – യുഡിഎഫ്
  4. വയനാട് – യുഡിഎഫ്
  5. മലപ്പുറം – യുഡിഎഫ്
  6. പൊന്നാനി – യുഡിഎഫ്
  7. കോഴിക്കോട് – ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
  8. പാലക്കാട് – എല്‍ഡിഎഫ്
  9. ആലത്തൂര്‍ – യുഡിഎഫ്
  10. തൃശൂര്‍ – ഫോട്ടോ ഫിനിഷില്‍ എൽഡിഎഫ്
  11. ചാലക്കുടി – യുഡിഎഫ്
  12. എറണാകുളം – യുഡിഎഫ്
  13. ഇടുക്കി – യുഡിഎഫ്
  14. കോട്ടയം – യുഡിഎഫ്
  15. ആലപ്പുഴ – ഫോട്ടോ ഫിനിഷിൽ എൽഡിഎഫ്
  16. മാവേലിക്കര – യുഡിഎഫ്
  17. പത്തനംതിട്ട – യുഡിഎഫ്
  18. കൊല്ലം – യുഡിഎഫ്
  19. ആറ്റിങ്ങൽ – എൽഡിഎഫ്
  20. തിരുവനന്തപുരം – ഫോട്ടോ ഫിനിഷിൽ എൻഡിഎ

യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ടുഡേയും

കേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് ഇന്ത്യാ ടുഡേ – ആക്സിസ് എക്സിറ്റ് പോൾ സർവേ ഫലം. യുഡിഎഫ് 15 സീറ്റും എൽഡിഎഫ് നാല് സീറ്റും എൻഡിഎ ഒരു സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ സർവേ പറയുന്നത്.

Lok Sabha Election Exit Poll Results : ന്യൂസ് 24 – ടുഡേയ്സ് ചാണക്യ സർവേ

  1. യുഡിഎഫ് 16 സീറ്റ്
  2. എൽഡിഎഫ് 4 സീറ്റ്
  3. ടെെംസ് നൌ – വി എം ആർ
  4. യുഡിഎഫ് 15
  5. എൽഡിഎഫ് 4
  6. എൻഡിഎ 1
  7. ന്യൂസ് നേഷൻ സർവേ ഫലം

യുഡിഎഫ് 13 സീറ്റ് വരെ നേടാം. എൽഡിഎഫ് 5 മുതൽ ഏഴ് വരെ സീറ്റ് നേടാം. എൻഡിഎ ഒന്ന് മുതൽ മൂന്ന് വരെ സീറ്റ് നേടുമെന്നും ന്യൂസ് നാഷൻ സർവേ.

സിഎൻഎൻ ന്യൂസ് 18 സർവേ

എൽഡിഎഫ് മുന്നേറ്റമെന്ന് ന്യൂസ് 18. എൽഡിഎഫ് 11 മുതൽ 13 സീറ്റ് വരെ നേടാമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ സർവേയിൽ പറയുന്നു. ഏഴ് മുതൽ ഒൻപത് വരെ യുഡിഎഫ് നേടുമെന്നും എൻഡിഎ ഒരു സീറ്റ് നേടുമെന്നും സർവേ ഫലം. ആദ്യമായാണ് എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഒരു എക്സിറ്റ് പോൾ സർവേ പുറത്തു വിടുന്നത്.

മേയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണൽ നടക്കുക.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.