scorecardresearch

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ പട്ടികയിൽ 2,76,56,579 വോട്ടർമാർ; ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

വോട്ടർ പട്ടികയിൽ 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ പട്ടികയിൽ 2,76,56,579 വോട്ടർമാർ; ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ
Voters Election

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ ആകെ 2,76,56,579 വോട്ടർമാരെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടികയിൽ 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

Read More: ഹസ്തദാനം വേണ്ട; തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി

വിവിധ ജില്ലകളിലെ വോട്ടർമാർ

  • തിരുവനന്തപുരം:സ്ത്രീകൾ- 1507550, പുരുഷൻമാർ-1330503, ട്രാൻസ്ജെൻഡർമാർ-24, ആകെ വോട്ടർമാർ-2838077
  • കൊല്ലം: സ്ത്രീകൾ-1181236, പുരുഷൻമാർ-1041513, ട്രാൻസ്ജെൻഡർമാർ-21, ആകെ വോട്ടർമാർ-2222770
  • പത്തനംതിട്ട : സ്ത്രീകൾ-575832, പുരുഷൻമാർ-502712, ട്രാൻസ്ജെൻഡർമാർ-6, ആകെ വോട്ടർമാർ-1078550
  • ആലപ്പുഴ : സ്ത്രീകൾ-943584, പുരുഷൻമാർ-838984, ട്രാൻസ്ജെൻഡർമാർ-12, ആകെ വോട്ടർമാർ-1782580
  • കോട്ടയം : സ്ത്രീകൾ-833032, പുരുഷൻമാർ-780551, ട്രാൻസ്ജെൻഡർമാർ-11, ആകെ വോട്ടർമാർ-1613594
  • ഇടുക്കി : സ്ത്രീകൾ-460007, പുരുഷൻമാർ-444629, ട്രാൻസ്ജെൻഡർമാർ-7, ആകെ വോട്ടർമാർ-904643
  • എറണാകുളം : സ്ത്രീകൾ-1335044, പുരുഷൻമാർ-1253978, ട്രാൻസ്ജെൻഡർമാർ-42, ആകെ വോട്ടർമാർ-2589064
  • തൃശ്ശൂർ : സ്ത്രീകൾ-1424160, പുരുഷൻമാർ-1267180, ട്രാൻസ്ജെൻഡർമാർ-24, ആകെ വോട്ടർമാർ-2691364
  • പാലക്കാട് : സ്ത്രീകൾ-1216473, പുരുഷൻമാർ-1120181, ട്രാൻസ്ജെൻഡർമാർ-28, ആകെ വോട്ടർമാർ-2337282
  • മലപ്പുറം : സ്ത്രീകൾ-1725455, പുരുഷൻമാർ-1629154, ട്രാൻസ്ജെൻഡർമാർ-49, ആകെ വോട്ടർമാർ-3354658
  • വയനാട് : സ്ത്രീകൾ-319534, പുരുഷൻമാർ-305913, ട്രാൻസ്ജെൻഡർമാർ-6, ആകെ വോട്ടർമാർ-625453
  • കോഴിക്കോട് : സ്ത്രീകൾ-1324448, പുരുഷൻമാർ-1208544, ട്രാൻസ്ജെൻഡർമാർ-30, ആകെ വോട്ടർമാർ-2533022
  • കണ്ണൂർ : സ്ത്രീകൾ-1090781, പുരുഷൻമാർ-946178, ട്രാൻസ്ജെൻഡർമാർ-14, ആകെ വോട്ടർമാർ-2036973
  • കാസർഗോഡ് : സ്ത്രീകൾ-546532, പുരുഷൻമാർ-502009, ട്രാൻസ്ജെൻഡർമാർ-8, ആകെ വോട്ടർമാർ-1048549

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. നവംബർ 12 മുതൽ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ അത് വരണാധികാരികൾ പരസ്യപ്പെടുത്തും. തുടർന്നാണു പത്രികകൾ സ്വീകരിച്ചുതുടങ്ങുന്നത്. അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന 20 ന് നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.

സംസ്ഥാനത്ത് ഡിസംബര്‍ എട്ട്, 10, 14 തിയതികളിലായി മൂന്നു ഘട്ടമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്.  ഒന്നാം ഘട്ടമായ ഡിസംബര്‍ എട്ടിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണു വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ 10നു കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും മൂന്നാം ഘട്ടമായ 14നു കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണു വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 16ന്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kerala local body polls voters list district wise details panchayath municipal corporation election