Kerala Local Body Election Results: തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്ത് വരുമ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. നിലവിലെ കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും കടുത്ത മത്സരമാണ് കാഴ്ച വച്ചതെങ്കിലും പിന്നീട് എൽഡിഎഫ് മുന്നേറുകയായിരുന്നു. എൻഡിഎയും ശക്തമായ മത്സരം തന്നെ കാഴ്ച വച്ചിരുന്നു. മുൻസിപ്പാലിറ്റിയിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്യും.ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുക. മുനിസിപ്പാലിറ്റികളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഡിസംബര്‍ 13ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നിയോഗിക്കപ്പെട്ട വരണാധികാരികളാണ് സത്യപ്രജ്ഞയ്ക്ക് നേതൃത്വം നല്‍കുക.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെ ചുമതലയുള്ള ഉദ്യോഗസ്ഥർ കണ്ടെത്തുകയും നിശ്ചയിക്കപ്പെട്ട രീതിയില്‍ പ്രതിജ്ഞ എടുക്കുന്നതിന് ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്യും.
അതേസമയം, സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കൂടി വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകൾക്കും കേരള രാഷ്ട്രിയത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: എല്ലായിടത്തും എൽഡിഎഫിന് വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്: മുഖ്യമന്ത്രി
ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഇടത്ത് എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 377 ഇടത്തും, എൻഡിഎ 22 ഇടത്തും, 28 പഞ്ചായത്തുകളിൽ മറ്റു കക്ഷികളുമാണ് മുന്നിലെത്തിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 109 ഇടത്തും യുഡിഎഫ് 43ഇടത്തുമാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്ത് എൽഡിഎഫും നാലിടത്ത് എൽഡിഎഫും മുന്നിലെത്തി.
മുനിസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മുന്നേറ്റം. 45 മുനിസിപ്പാലിറ്റികളാണ് യുഡിഎഫ് ഭരണത്തിലേക്ക് പോവുന്നത്. എൽഡിഎഫ് 35 ഇടത്താണ് മുന്നിൽ. രണ്ട് മുനിസിപ്പാലിറ്റികളിൽ ബിജെപിയും മുന്നിലെത്തി. പാലക്കാട്, പന്തളം നഗരസഭകളിലാണ് ബിജെപി മുന്നിലെത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ എൽഡിഎഫാണ് മുന്നിൽ. കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും യുഡിഎഫാണ് മുന്നിൽ.
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒന്‍പതിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് തോറ്റു. പുതുപ്പള്ളിയിലും പാലായിലും എൽഡിഎഫിന് മിന്നുന്ന വിജയമാണ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ വാർഡുകളിലും എൽഡിഎഫിനാണ് വിജയം.
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു. കൊച്ചിയിൽ മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഐലൻഡ് ഡിവിഷനിൽ ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് തോറ്റത്. കോഴിക്കോട്ട് ചേവായൂർ വാർഡിലാണ് പിഎൻ അജിത തോറ്റത്.
തിരുവനന്തപുരത്ത് മേയർ കെ ശ്രീകുമാറും മേയർ സ്ഥാനാർഥികളായി പരിഗണിക്കപ്പെട്ടിരുന്ന എ.ജി ഒലീനയും പുഷ്പലതയും തോറ്റത് എൽഡിഎഫിനു വൻ തിരിച്ചടിയായി. കെ ശ്രീകുമാർ മത്സരിച്ച സിറ്റിങ് സീറ്റായ കരിക്കകത്ത് ബിജെപിയിലെ ഡി.ജി കുമാരൻ അട്ടിമറി വിജയം നേടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തോറ്റു. ഇരു വാർഡുകളിലും എൽഎഡിഫിനാണു വിജയം.
തൃശൂർ കോർപറേഷനിൽ ബിജെപി സിറ്റിങ്ങ് സീറ്റായ കുട്ടൻകുളങ്ങരയിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ 241 വോട്ടിനു തോറ്റു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്കരന് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിൽ പരാജയപ്പെട്ടു.
കണ്ണൂർ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പള്ളിക്കുന്നിൽ പികെ ഷൈജുവാണ് അട്ടിമറി വിജയം നേടിയത്. അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു.
പന്തളം നഗരസഭയിൽ ബിജെപി എൽഡിഎഫിനെ പുറത്താക്കി അട്ടിമറി വിജയത്തോടെ ഭരണം പിടിച്ചു. 33 സീറ്റിൽ 17 ഇടത്ത് ബിജെപി ജയിച്ചു. ആറ്റിങ്ങലിലും വർക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എൻഡിഎ രണ്ടാം സ്ഥാനത്ത്. വർക്കലയിൽ എൽഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോൾ എൻഡിഎ 11സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊർണൂരിൽ എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. പാലക്കാട്, ചെങ്ങന്നൂര്‍, കൊടുങ്ങല്ലൂർ നഗരസഭകളിലും എൻഡിഎ കുതിപ്പ് തുടരുകയാണ്. അതേസമയം, തൃശൂർ ഉൾപ്പെടെ വൻ പ്രതീക്ഷ പുലർത്തിയ പലയിടങ്ങളിലും ബിജെപിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കൂടെക്കൂട്ടിയതോടെ ഇടതുമുന്നണി ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. എൽഡിഎഫ് 17 സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് എട്ടു സീറ്റാണ് ലഭിച്ചത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലാ പഞ്ചായത്തും ഇടതു പക്ഷത്തേക്ക് എത്തുകയാണ്. എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയ തൊടുപുഴയിൽ പിജെ ജോസഫ് വിഭാഗത്തിനു തിരിച്ചടി നേരിട്ടു. മത്സരിച്ച ഏഴ് സീറ്റിൽ അഞ്ചിലും പരാജയപ്പെട്ടു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ച ഇവിടെ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8 , യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് കക്ഷിനില.
Highlights
കൊല്ലം പരവൂരിൽ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു
കൊല്ലം പരവൂരിൽ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു. ഒരിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ആണ് വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ എൽഡിഎഫും, മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയും വിജയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കാണ് ചുമതല.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 നും ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും.
ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 നും ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് ശേഷം രണ്ടിനും നടക്കും
സംസ്ഥാന സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്നങ്ങളും വ്യക്തികളുടെ സ്വാധീനവും കുടുംബ ബന്ധങ്ങളും ഒക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം ലഭിച്ചുവെന്നും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി നടത്തിയ വാർത്തസമ്മേളത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. Read More
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ അഞ്ചിടത്ത് എൽഡിഎഫ് മുന്നേറ്റം. കണ്ണൂർ കോർപറേഷൻ മാത്രമാണ് യുഡിഎഫിന് നേടാൻ സാധിച്ചത്. Read More
മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് എൽഡിഎഫ് പാലിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പ്രത്യേകത വെച്ചാൽ വിവിധ ജാതി മത വിഭാഗങ്ങളെല്ലാമുണ്ട്. ഒരു ഭേദവുമില്ലാതെ എൽഡിഎഫിനെ പിന്താങ്ങുന്ന നിലയുണ്ടായി.വ്യത്യസ്ത മേഖലയെന്ന് തോന്നുന്ന എല്ലായിടത്തും വലിയ സ്വീകാര്യതയോടെ ജനം എൽഡിഎഫിനെ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇത് കേരള ജനതയുടെ വിജയമാണ്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ കോൺഗ്രസും യുഡിഎഫും ദയനീയമായി പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ പിന്നോട്ട് അടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയ്യാറാവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാലര വർഷം എൽഡിഎഫ് സർക്കാർ കേരളത്തിൽ നടത്തിയ വികസന പദ്ധതികളുടെ ജനക്ഷേമ പരിപാടികളുണ്ട്, ഇവയ്ക്കെല്ലാം ജനങ്ങൾ നൽകിയ പിന്തുണയുടെ തുടർച്ചയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോകുകയായിരുന്നുവെന്നും എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വലിയ വിജയം നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരദേശത്തും മലയോര മേഖലയിലും എല്ലാം എൽഡിഎഫിന് വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്.2015ൽ ഏഴ് ജില്ല പഞ്ചായത്ത് വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. ഇത്തവണ എൽഡിഎഫ് അത് 11 എണ്ണമാക്കി. കഴിഞ്ഞതവണ 98 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചെങ്കിൽ 108 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചു. തീരദേശത്തും മലയോര മേഖലയിലും എല്ലാം എൽഡിഎഫിന് വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
എൽഡിഎഫ് നേടിയത് കേരളത്തിലെ ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകൾക്കും കേരള രാഷ്ട്രിയത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. Read More
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ആവേശകരമായ ജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങളുടെ വിജയമാണ്. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ തകർക്കാൻ ശ്രമിച്ചവർക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം ജനങ്ങൾ സംസ്ഥാന ഭരണത്തിന് നൽകിയ അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു. Read More
ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത അറിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ദുഷ്പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. ഇത്രയേറെ വിഷലിപ്തമായ പ്രചരണം കേട്ടിട്ടില്ല. ആ പ്രചരണം പക്ഷെ ജനം കേട്ടില്ല. സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് ലഭിച്ചത്. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല എന്നതും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പൂക്കോട്ട്കാവിലും, വെള്ളിനേഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി.പൂക്കോട്ട്കാവില്‍ 13-ല്‍ എട്ട് സീറ്റും, വെള്ളിനേഴിയില്‍ 13-ല്‍ ഒമ്പത് സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഈ രണ്ടു പഞ്ചായത്തുകളിലും പൊതു സ്വതന്ത്രൻമാരെ ബിജെപിയും കോൺഗ്രസും പിന്തുണച്ചിരുന്നു.
യുഡിഎഫിന് 28 സീറ്റുകളും എല്‍ഡിഎഫിന് 20 സീറ്റുകളും ലഭിച്ചു. യുഡിഎഫിന് കഴിഞ്ഞ തവണ 35 സീറ്റുണ്ടായിരുന്നതാണ് 28 ആയി കുറഞ്ഞത്. അതേസമയം കഴിഞ്ഞ തവണ 14 സീറ്റായിരുന്നത് എല്‍ഡിഎഫ് ഇത്തവണ 20 ആക്കി വര്‍ദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തി. ബിജെപിക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. ഇക്കുറി എസ്.ഡി.പി.ഐ എരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിൽ യുഡിഎഫ് - എൽഡിഎഫ് ധരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. എൽഡിഎഫിന്റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. എൽഡിഎഫിന് ഇപ്പോഴുണ്ടായ വിജയത്തിന്റെ പൂർണ ഉത്തരവാദിത്യം ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തെ പ്രകീർത്തിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചരിത്രവിജയമാണ് ഇടതുപക്ഷം സ്വന്തമാക്കിയതെന്ന് യെച്ചൂരി പറഞ്ഞു. "ഇതുപക്ഷത്തിന് മുൻ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കാൻ സാധിച്ചു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഉയർന്ന രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകരം. കേരളത്തിലെ ഇടത് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി. കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു," യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
ഇവിടെ എല്‍ഡിഎഫ് 10 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലുമാണഅ വിജയിച്ചത്. നേരത്തെ യുഡിഫ് വിജയിച്ച വടകരയിലും ഇക്കുറി എൽഡിഎഫിന് ലീഡ്.
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് ലീഗിന് സീറ്റില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 22 സീറ്റ് നേടി. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒന്‍പത് സീറ്റുകള്‍ മാത്രം. ബിജെപി ഒരു സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.
തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ റീകൗണ്ടിങ്. കവടിയാറിലാണ് വീണ്ടും വോട്ടെണ്ണുന്നത്. ഇവിടെ ഒരു വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.
കേരളത്തിലേത് വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നെന്നും സിപിഎം. എൽഡിഎഫിൻറെ രാഷ്ട്രീയ നിലപാടിൻറെയും സർക്കാറിന്റെ പ്രവർത്തനത്തിന്റെയും ഫലമെന്നും എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മധുരരാജ സിനിമയുടെ നിർമാതാവ് നെൽസൺ ഐപ്പിന് നാണംകെട്ട തോൽവി. കുന്നംകുളം നഗരസഭ അഞ്ചാം വാർഡ് വൈശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നെൽസൺ എൽഡിഎഫ് സ്ഥാനാർഥിയോടാണ് പരാജയം സമ്മതിച്ചത്. ഇടത് സ്ഥാനാർഥി പി.എം.സുരേഷ് 426 വോട്ടുകൾ നേടിയപ്പോൾ നെൽസൺ ഐപ്പിന് നേടാൻ സാധിച്ചത് വെറും 208 വോട്ടുകൾ മാത്രം. കുന്നംകുളം നഗരസഭ ഭരണവും എൽഡിഎഫിന്. എൽഡിഎഫ് 18 സീറ്റുകൾ നേടി. യുഡിഎഫ് നേട്ടം ഏഴ് സീറ്റിൽ ഒരുങ്ങി. എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്.
പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച(21) സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും.
ഇടതുപക്ഷ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങൾ തങ്ങൾക്കൊപ്പം നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങൾ നിന്നു എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് വിജയമെന്നും മന്ത്രി പറഞ്ഞു. "ഞങ്ങൾ ഇനിയും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങൾക്കായുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ തുടരും. ആര് ബഹളം വച്ചാലും അത് തുടരും," ശൈലജ ടീച്ചർ പറഞ്ഞു.
ആകെയുള്ള ഏഴ് നഗര സഭകളില്‍ അഞ്ചിലും ഇടതുപക്ഷം അധികാരത്തിലേക്ക്. യുഡിഎഫില്‍ നിന്ന് മൂന്ന് നഗരസഭകള്‍ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.
തൃശൂര്‍ കോര്‍പറേഷനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് തുടര്‍ ഭരണം നേടി. എല്‍ഡിഎഫ് 24 സീറ്റുകളും യുഡിഎഫ് 23 സീറ്റുകളും നേടി. എന്‍ഡിഎക്ക് ആറ് സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമുണ്ട്,
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തിനരികെ. 100ല്‍ 93 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 48 സീറ്റുകളില്‍ എല്‍ഡിഎഫിന് ലീഡുണ്ട്. നിലവിലെ മേയറും ഇടതുമുന്നണിയുടെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടെങ്കിലും കോര്പറേഷന് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്താനാണ് സൂചന.
അരിമ്പൂർ പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. ആകെയുള്ള 17 വാർഡിൽ പത്ത് സീറ്റുകളിൽ വിജയിച്ചാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും ഒരേ വോട്ടുകൾ നേടിയതോടെ വിജയിയെ തീരുമാനിക്കാൻ ടോസ് ഇടേണ്ടി വന്നു. എട്ടാം വാർഡിലെ സിപിഎം സ്ഥാനാർഥി സിന്ധു സഹദേവനും ബിജെപി സ്ഥാനാർഥി സുധീഷ് മേനോത്തുപറമ്പിലും 510 വോട്ടുകൾ നേടി. ഇതോടെ ടോസ് ഇട്ടു. ടോസ് സിപിഎമ്മിന് അനുകൂലമായി. ഇതോടെ പത്ത് വാർഡുകൾ നേടി എൽഡിഎഫ് ഭരണം ഉറപ്പാക്കി.
മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് സതി വിജയിച്ചത്. എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. വീട് ഉൾപ്പെടുന്ന എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. ലീഡ് ചെയ്യുന്നു. ഏഴു ഡിവിഷനുകളില്‍ യു.ഡി.എഫും ഒരു ഡിവിഷനില്‍ എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആകെയുള്ള 44 ഡിവിഷനുകളിൽ 18 ഡിവിഷനുകളിൽ എൽ.ഡി.എഫ്. വിജയിച്ചു. 17 സീറ്റിൽ യു.ഡി.എഫ്. വിജയിച്ചു. ഒമ്പതു സീറ്റിൽ എൻ.ഡി.എ. വിജയിച്ചു.
കിഴക്കമ്പലത്ത് ട്വന്റി 20 ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക് ട്വന്റി 20 നീങ്ങുന്നത്. കിഴക്കമ്പലത്ത് ആകെ എണ്ണിയ അഞ്ച് വാർഡുകളിലും ട്വന്റി 20 യാണ് ജയിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 കേവല ഭൂരിപക്ഷം ഉറപ്പാക്കി. ആകെ 19 വാര്‍ഡുകളുള്ള മഴുവന്നൂരിൽ വോട്ട് എണ്ണിയ എട്ട് വാർഡുകളിൽ ആറിടത്തും 2020 ജയിച്ചു. 18 വാര്‍ഡുകളുള്ള കുന്നത്തുനാടിൽ ഏഴിടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറ് വാർഡുകളിൽ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായ പാലക്കാട് ബിജെപി കേവല ഭൂരിപക്ഷക്ഷത്തിലേക്ക്
ബിജെപി - 27 യുഡിഎഫി - 12 എല്‍ഡിഎഫ് - 6 വെൽഫെയർ പാർട്ടി - 1 കോൺഗ്രസ് വിമതർ - 2
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം( 450 വോട്ട് ). പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡ് സ്ഥാനാർത്ഥി ആയിരുന്നു രേഷ്മ. 70 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജപ്പെടുത്തി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫിന് ജയം. എൽജെഡി സ്ഥാനാർഥിയാണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണിത്. Read More
കൊടുവള്ളി നഗരസഭയിൽ സ്വന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ വിജയിച്ചു
ആന്തൂരിൽ പ്രതിപക്ഷമില്ല, 28 സീറ്റും എൽഡിഎഫിന്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ ആറ് സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന 22 സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. അതേസമയം, ആന്തൂരില്‍ കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്.
കാരിക്കകത്ത് തിരുവനന്തപുരം മേയർ ശ്രീകുമാർ പരാജയപ്പെട്ടു. ബിജെപി സീറ്റ് നേടി
തിരുവനന്തപുരം കോർപറേഷനിൽ മേയർ കെ ശ്രീകുമാർ പരാജപ്പെട്ടു. കരിക്കകം വാർഡ് 116 വോട്ടിനു ബിജെപി പിടിച്ചെടുത്തു.
എല്‍ഡിഎഫ് - 25 യുഡിഎഫ് - 1 എന്‍ഡിഎ - 1 മറ്റുള്ളവര്‍ - 1
ആലപ്പുഴ ജില്ലയിൽ ആകെയുള്ള 12 ബ്ലോക്കിലും എൽഡിഎഫ് മുന്നേറ്റം
ഐതിഹാസിക വിജയമാണ് എൽഡിഎഫിന്. എല്ലാ കള്ളപ്രചാര വേലകളും കേരളത്തിലെ ജനങ്ങൾ നിരാകരിച്ചു. കേരളത്തിലെ ജനങ്ങൾക്കിടയിൽ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇടത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്നും കോടിയേരി.
ജോസ് പക്ഷത്തിനൊപ്പം എല്‍ഡിഫ് മത്സരിച്ച പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് വിജയം. അതേസമയം തൊട്ടടുത്ത ഏറ്റുമാനൂരില്‍ യുഡിഎഫാണ് മുന്നില്‍.
തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപിക്ക് തോൽവി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു.
തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപിക്ക് തോൽവി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു.
തൃശൂർ കോർപറേഷനിൽ 12 സീറ്റിൽ യുഡിഎഫ് മുന്നിൽ. എൽഡിഎഫ് ഒൻപത് സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു
കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിക്കു വിജയം. കോൺഗ്രസ് സിറ്റിങ് സീറ്റായ പള്ളിക്കുന്ന് വാർഡിൽ ബിജെപി സ്ഥാനാർഥി പികെ ഷൈജു വിജയിച്ചു
കോഴിക്കോട് കോർപറേഷനിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിൽ എൽഡിഎഫിനു ഞെട്ടിക്കുന്ന തോൽവി. ഇവിടെ ബിജെപി സ്ഥാനാർഥി അനുരാധ തായാട്ടാണ് അട്ടിമറി വിജയം നേടിയത്