/indian-express-malayalam/media/media_files/uploads/2018/12/kadakampally-surendran1.jpg)
തിരുവനന്തപുരം: കാട്ടായിക്കോണം സംഘര്‍ഷത്തിൽ പൊലീസിനെതിരെ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തെത്തുടർന്ന് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വോട്ടിങ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണ് ബിജെപി സംഘർഷമുണ്ടാക്കിയതെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ കടകംപള്ളി പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്യായം കാണിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്ന് മന്ത്രി പറഞഞ്ഞു. പൊലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും കടകംപള്ളി ചോദിച്ചു. ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പൊലീസിന്റെ നടപടിയെന്ന് പറഞ്ഞ അദ്ദേഹം രാജാവിനെക്കാള്‍ വലിയ രാജഭക്തി പൊലീസ് കാണിച്ചോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.
Read More: എംഎൽഎയായിരുന്നു, നേമവുമായി വേറെ ബന്ധമൊന്നും ഇല്ല: ഒ.രാജഗോപാൽ
കാട്ടായിക്കോണത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നേരത്തെതന്നെ പദ്ധതിയിട്ടിരുന്നെന്നും അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് നാട്ടുകാരെ കൈകാര്യം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലറെയും ഗ്രാമപഞ്ചായത്ത് മെമ്പറും ഡിവൈഎഫ്ഐ നേതാക്കളും അടക്കമുള്ളവരെയും തന്റെ പിഎയേയും പൊലീസ് അക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read More: യുഡിഎഫ് സെഞ്ചുറി അടിക്കും; മുഖ്യമന്ത്രിക്ക് കൃത്രിമ വിനയമെന്ന് മുല്ലപ്പള്ളി
സംഭവത്തിൽ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും ഡിജിപിയോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലത്തെ സിപിഎം നേതാക്കൾ പൊലീസിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.