India election results 2019 Kerala, UDF Candidate Ramya Haridas leads in Alathur: തിരുവനന്തപുരം: ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു. അര ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രമ്യ മുന്നില്‍. ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവായിരുന്നു മുന്നില്‍. ഇടത് കോട്ടകളിലും വന്‍ നേട്ടം ഉണ്ടാക്കിയാണ് രമ്യ ഹരിദാസിന്റെ കുതിപ്പ്.
Read India Election Results Live Updates: എൻഡിഎ 300 കടന്നു: കേരളത്തിൽ യുഡിഎഫ് കുതിപ്പ്

പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിൽ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നിൽ. പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയിൽ പെട്ട വടക്കാഞ്ചേരിയിൽ അടക്കം മുന്നിലാണ്.
വിവാദം നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂരിലേത്. ആലത്തൂരിൽ പികെ ബിജുവിനെ നേരിടാൻ തക്ക കരുത്തുള്ളയാളാണ് ഈ കുന്ദമംഗലത്തുകാരിയെന്ന് കോൺഗ്രസ്സ് ക്യാമ്പിന് ആത്മവിശ്വാസമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രമ്യാ ഹരിദാസ് പാട്ട് പാടി വോട്ട് തേടിയത് എല്‍ഡിഎഫ് ആയുധമാക്കിയിരുന്നു. എന്നാല്‍ പാട്ട് തന്നെയാണ് തന്റെ ആയുധമെന്ന് രമ്യ വ്യക്തമാക്കുകയും ചെയ്തു.
</p>
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ രമ്യ അട്ടിമറി വിജയം നേടുമെന്ന് സര്‍വേകളും പ്രവചിച്ചിരുന്നു. രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് സൂചന. പി കെ ബിജുവിന്‍റെ ഹാട്രിക് വിജയമെന്ന സ്വപ്നം കൂടിയാണ് ആലത്തൂരില്‍ തകരുന്നത്.
Read More: Lok Sabha Elections 2019: സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം: കേരളത്തിലെ പ്രധാന സംഭവങ്ങള്‍