/indian-express-malayalam/media/media_files/uploads/2021/03/Pinarayi-Vijayan.jpg)
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. വീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം നടന്നെത്തിയാണ് മുഖ്യമന്ത്രി ധർമ്മടത്തെ പോളിങ് ബൂത്തിൽ വോട്ട് ചെയ്‌തത്. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നീക്കങ്ങൾ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാൽ, അപവാദപ്രചാരണങ്ങളിൽ തളരുന്ന സമീപനമല്ല തങ്ങൾക്കെന്നും പിണറായി പറഞ്ഞു. "ജനങ്ങളാണ് ഈ സർക്കാരിന്റെ കൂടെ അണിനിരന്നത്. ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും," വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു.
"എന്തിനെയും നേരിടാൻ ജനം തയ്യാറായിരുന്നു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോയെന്ന് അറിയില്ല. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലേ പറയാൻ സാധിക്കൂ. ജനങ്ങളുടെ കൂടെ ഞങ്ങൾ നിന്നു. അതുകൊണ്ട് ജനങ്ങൾ ഞങ്ങൾക്കൊപ്പവും നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും. കഴിഞ്ഞ നിയമസഭയിൽ ഉണ്ടായതിനേക്കാൾ സീറ്റ് ലഭിക്കും," പിണറായി പറഞ്ഞു.
Read Also: എനിക്ക് നല്ലോണം വോട്ട് വരും, ജയിക്കും: ഇ.ശ്രീധരൻ
അതേസമയം, എൽഡിഎഫിന് വൻ തിരിച്ചടി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കഷ്‌ടപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്‌ത സർക്കാരാണിത്. പ്രതിപക്ഷത്തിനു വൻ ജനപിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. യുഡിഎഫ് തിരിച്ചുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. പ്രളയവും, കോവിഡും നേരിടുന്നതിൽ സർക്കാർ പരാജയമായിരുന്നു. ശബരിമല അടക്കമുള്ള വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. യുഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.