ആലപ്പുഴ: കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. “സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായുണ്ട്. അതിപ്പോഴും ഉണ്ട്,” സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായാണ് സുകുമാരൻ നായരുടെ പ്രതികരണം. പൂർണമായി എൽഡിഎഫിനെ തള്ളുകയാണ് അദ്ദേഹം.
Read Also: ‘ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും’ ; വോട്ട് രേഖപ്പെടുത്തി പിണറായി
എന്നാൽ, സുകുമാരൻ നായർ അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. അയ്യപ്പനും ദേവഗണങ്ങളും ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി സുകുമാരൻ നായർക്ക് മറുപടി നൽകി.