തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സർക്കാർ ഉത്തരവിട്ടി. നേരത്തെ പത്തനംതിട്ട കളക്ടറായിരുന്ന പി ബി നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി ബാലമുരളി എന്നിവരെയാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായി നിയമിച്ചത്.

കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്.

Read More

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.