Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

എൽഡിഎഫ് പ്രചാരണവേദിയിലേക്ക് അതിക്രമിച്ച് കയറി സിപിഎം നേതാവിന് നേർക്ക് കയ്യേറ്റ ശ്രമം

‘സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നത്. സംഭവത്തിന് പിറകിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും,” മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു

Kerla Election, Baby John, Thrissur, LDF Stage, LDF Program, Baby John Stagee Attack, Attack, Attack Against baby john, LDF, CPM, Kerala Election 2021, Kerala Assembly Election 2021, തിരഞ്ഞെടുപ്പ്, എൽഡിഎഫ്, ബേബി ജോൺ, ബേബി ജോൺ ആക്രമണം, തൃശൂർ, എൽഡിഎഫ് തൃശൂർ, തൃശൂർ ബേബി ജോൺ, എൽഡിഎഫ് സ്റ്റേജ്, എൽഡിഎഫ് പരിപാടി, ബേബി ജോണിന് നേർക്ക് കയ്യേറ്റം, ie malayalam

തൃശൂർ: തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വേദിയിലേക്ക് അതിക്രമിച്ച് കയറിയയാൾ സിപിഎം നേതാവിനെ കയ്യേറ്റം ചെയ്തു. വേദിയിൽ പ്രസംഗിക്കുകയായിരുന്ന സിപിഎം സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെയാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയാൾ കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തെത്തുടർന്ന് ബേബി ജോൺ നിലത്തുവീഴുകയും അദ്ദേഹത്തെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി വേദി വിട്ടതിന് ശേഷമാണ് സംഭവം.

തൃശൂർ ചെന്ദ്രാപിന്നി സ്വദേശിയാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് വിവരം. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനവിലേക്ക് കൊണ്ടുപോയി.

Read More:‘ക്ഷേമ പെൻഷൻ 2,500 രൂപയാക്കും’; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക

സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. എഡിഎഫ് യോഗം അട്ടിമറിക്കാനുള്ള ഗൂഢാലോചന സംഭവത്തിന് പിറകിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

“എൽഡിഎഫിന് തുടർഭരണം ലഭിക്കുന്നതിൽ വിറളി പൂണ്ട് ആരെങ്കിലും ആസൂത്രിതമായി പദ്ധതിയിട്ട് ചെയ്തതാണോ ഇത് എന്ന കാര്യം എൽഡിഎഫ് അന്വേഷിക്കും,” മന്ത്രി പറഞ്ഞു. ബാക്കി വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala election 2021 attempt to manhandle cpm leader baby john in ldf programme stage in thrissur

Next Story
അധികാരം നേടാൻ കോൺഗ്രസ് എന്തും ചെയ്യും; അസമിൽ സമാധാനം നിലനിർത്താൻ എൻഡിഎ ഭരിക്കണം: പ്രധാനമന്ത്രിAssam Assembly Elections 2021, Assam polls, Narendra Modi, Prime Minister Narendra Modi, Modi Assam, Modi DIbrugarh, Modi Chabua, അസം നിയമസഭാ തെരഞ്ഞെടുപ്പ് 2021, അസം തെരഞ്ഞെടുപ്പ്, നരേന്ദ്ര മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മോദി അസം, അസം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com