കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഇടുക്കി സീറ്റ് ലഭിച്ചാൽ കെട്ടടങ്ങുമെന്ന് മാണി വിഭാഗം. ഇടുക്കി സീറ്റ് കൂടി ലഭിച്ചാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഉടലെടുത്ത ഈ തർക്കം പരിഹരിക്കാൻ കോൺഗ്രസ് തന്നെ മുൻകൈയ്യെടുക്കുന്ന സമയത്താണ് മാണി വിഭാഗം തങ്ങളുടെ ആവശ്യം മുന്നോട്ട് വച്ചത്.

കോട്ടയത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ പ്രചാരണവുമായി മുന്നോട്ട് പോവുകയാണെന്നും നിലപാടെടുത്തു. കോട്ടയത്തെ സ്ഥാനാർത്ഥിയെ മാറ്റാൻ കോൺഗ്രസ് ആവശ്യപ്പെട്ടതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും പരിജായഭീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പരാജയഭീതിയുണ്ടെന്ന് പിജെ ജോസഫ് പറഞ്ഞിട്ടില്ല. ജില്ല മാറി മത്സരിക്കാൻ പാടില്ലെന്ന തീരുമാനം കേരള കോൺഗ്രസ് പാർട്ടിയിൽ ഇല്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് പരാജയഭീതി ഇല്ല, പി.ജെ ജോസഫും അങ്ങനെ പറഞ്ഞിട്ടില്ല. ജില്ല മാറി മല്‍സരിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടിയില്‍ തീരുമാനമില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, നാളെ വൈകുന്നേരത്തോടെ അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുണ്ടായ തർക്കത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.