തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ ചിഹ്നം മരവിപ്പിച്ചു. കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.
കേരള കോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: കാളിപൂജ ഉദ്‌ഘാടനം ചെയ്‌തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബിന് വധഭീഷണി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ യും, കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന് ‘ടേബിൾ ഫാനും’ അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചു.
കേരള കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിനൊപ്പവും ജോസഫ് വിഭാഗം യുഡിഎഫിനൊപ്പവുമാണ്. സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയായി. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇരു വിഭാഗങ്ങൾക്കും കൂടുതൽ സാധ്യതയുള്ളത്.