Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

യുഡിഎഫും ബിജെപിയും നടത്തുന്നത് നുണപ്രചാരണം: പിണറായി വിജയൻ

“കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാന തല യോജിപ്പ് നിലനിൽക്കുന്നു. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വർത്തമാനമൊന്നും വേണ്ട എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു

Pinarayi vijayan,LDF,UDF,CM Pinarayi,customs office march,കസ്റ്റംസ് ഓഫീസ്,പിണറായി വിജയൻ,മുഖ്യമന്ത്രി

പാലക്കാട് :നുണപ്രചാരണം നടത്തി കേരളത്തിലെ എൽഡിഎഫിനെ നേരിടാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ യോജിപ്പ് നിലനിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ കോങ്ങാട് ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിൽ എൽഡിഎഫ് സർക്കാർ വരുത്തിയ മുന്നേറ്റങ്ങളെ മറ്റെന്തെങ്കിലും പറഞ്ഞ് നേരിടാൻ യുഡിഎഫിനോ ബിജെപിക്കോ സാധിക്കില്ല. അവർ വലിയ രീതിയിൽ ആശ്രയിക്കുന്നത് നുണ പടച്ചുണ്ടാക്കാനാണ്. വൻപിച്ച നുണപ്രചാരണം നടത്തുകയാണ് അവർ,”മുഖ്യമന്ത്രി പറഞ്ഞു.

Read More: ‘ജനപ്രിയൻ പിണറായി’; ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി-സി വോട്ടർ സർവെ

“പക്ഷേ നുണയ്ക്ക് ചെറിയ ആയുസ്സേ ഉള്ളൂ. യഥാർത്ഥ വിവരം എത്തുന്ന വരെയാണ് നുണയുടെ ആയുസ്സ്. നുണയാണെന്ന് വച്ച് നമ്മൾ ലാഘവത്തോടെ കാണാൻ പറ്റില്ല. യഥാർത്ഥ വിവരങ്ങൾ ആളുകളിലും കുടുംബങ്ങളിലും എത്തിക്കുക. അതോടെ നുണ തീർന്നു,,”മുഖ്യമന്ത്രി പറഞ്ഞു.

കേരള പര്യടനത്തിൻ്റെ ഇന്നത്തെ അവസാന വേദി പാലക്കാട് ജില്ലയിലെ കോങ്ങാട് ആയിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച്…

Posted by Pinarayi Vijayan on Friday, 19 March 2021

കേരളത്തിലെ സർക്കാരിനെ വിമർശിക്കുന്നവർക്ക് മോദിയെ വിമർശിക്കാൻ നാവു പൊന്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “മോദിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിന്റെ നാവ് പൊന്താറില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാന തല യോജിപ്പ് നിലനിൽക്കുന്നു. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വർത്തമാനമൊന്നും വേണ്ട എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയത്തെക്കുറിച്ചടക്കം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on udf and bjp

Next Story
വോട്ടുകൾ വിഭജിക്കപ്പെടരുത്; ഇടത് അനുഭാവികളുടെ പിന്തുണ ലക്ഷ്യമിട്ട് മമതWest Bengal Assembly polls, Mamata banerjee on left alliance, mamata banerjee woos Left supporters, mamata banerjee west bengal polls, CPM west bengal polls, bengal elections news, പശ്ചിമ ബംഗാൾ, തിരഞ്ഞെടുപ്പ്, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ്, ടിഎംസി, തൃണമൂൽ, സിപിഎം, ഇടതുപക്ഷം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express