scorecardresearch

കൈ കൊടുക്കുമോ കേരളം?

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ധർമജൻ, കൃഷ്ണകുമാർ എന്നിവരും ജനവിധിയ്ക്കായി കാത്തിരിക്കുകയാണ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ധർമജൻ, കൃഷ്ണകുമാർ എന്നിവരും ജനവിധിയ്ക്കായി കാത്തിരിക്കുകയാണ്

author-image
WebDesk
New Update
Kerala Assembly Election 2021, Suresh Gopi, Ganesh Kumar, Mukesh Krishna Kumar, Dharmajan bolgatty, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം, ധർമജൻ, സുരേഷ് ഗോപി, മുകേഷ്, കെബി ഗണേശ് കുമാർ, ഗണേശ് കുമാർ, കൃഷ്ണകുമാർ, ie malayalam

Kerala Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് കേരളം.  ഇനി അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ധർമജൻ, കൃഷ്ണകുമാർ എന്നിവരും ജനവിധിയ്ക്കായി  കാത്തിരിക്കുകയാണ്.

Advertisment

തൃശൂരിൽ നിന്നുമാണ് സുരേഷ് ഗോപി മത്സരിച്ചിരിക്കുന്നത്. പദ്മജ വേണുഗോപാലാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രധാന എതിരാളി. പത്തനാപുരത്തു  നിന്നുമാണ് ഗണേഷ് കുമാർ ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി ജ്യോതികുമാര്‍ ചാമക്കാലയാണ് ഗണേഷിന്റെ പ്രധാന എതിരാളി. തന്റെ കോട്ടയായ പത്തനാപുരം നിലനിർത്താൻ ഗണേഷ് കുമാറിന് ആവുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.  കൊല്ലത്തും നിന്നും മത്സരിക്കുന്ന മുകേഷ് ഇത്തവണയും കൊല്ലത്തെ തന്റെ മേൽക്കൈ തുടരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഗണേഷ് കുമാറിനും മുകേഷിനും സുരേഷ് ഗോപിയ്ക്കും തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊന്നും പുത്തരിയല്ല, എന്നാൽ കന്നിയങ്കത്തിന്റെ ആശങ്കയിലാണ് കൃഷ്ണകുമാറും ധർമജൻ ബോൾഗാട്ടിയും.

സ്കൂൾ തിരഞ്ഞെടുപ്പിനു പോലും മത്സരിക്കാത്ത താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് തീർത്തും യാദൃശ്ചികമായിട്ടാണെന്നാണ് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ പറയുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുമാണ് കൃഷ്ണകുമാർ ജനവിധി തേടുന്നത്.

Advertisment

ബാലുശ്ശേരിയിൽ നിന്നും യു ഡി എഫിനെ പ്രതിനിധാനം ചെയ്താണ് ധർമജൻ ബോൾഗാട്ടി മത്സരിക്കുന്നത്. പൊതുവെ എൽ ഡിഎഫ് ചായ്‌വുള്ള ബാലുശ്ശേരിയിൽ ധർമജൻ ജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Read Here: അണികളുടെ അർമാദം ഇക്കുറി സോഷ്യല്‍ മീഡിയയില്‍

Kerala Assembly Elections 2021 Kerala Legislative Assembly Election 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: