Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

അധികാരത്തിലെത്തിയാൽ ‘ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്

‘എല്ലാവർക്കും നീതി ഉറപ്പാക്കുക, ആരെയും പ്രീണിപ്പിക്കാതിരിക്കുക’ എന്നതാണ് തങ്ങളുടെ നയമെന്നും കോട്ടയം പാമ്പാടിയിൽ നടന്ന റോഡ്ഷോയിൽ രാജ്നാഥ് സിങ് പറഞ്ഞു

Rajnath Singh

കോട്ടയം: ലവ് ജിഹാദിനെതിരെ ബിജെപി പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോട്ടയം പാമ്പാടിയിൽ ഒരു റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ നയം ‘എല്ലാവർക്കും നീതി ഉറപ്പാക്കുക, ആരെയും പ്രീണിപ്പിക്കാതിരിക്കുക’ എന്നതാണ്. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ, ‘ലവ് ജിഹാദിനെതിരെ’ ഞങ്ങൾ ഒരു നിയമം നിർമിക്കും,” രാജ്നാഥ് സിങ് പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾക്ക് ബിജെപി അറുതി വരുത്തുമെന്ന് നേരത്തെ സിങ് പറഞ്ഞിരുന്നു. “കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾക്ക് ബിജെപി അറുതി വരുത്തും. എൽ‌ഡി‌എഫിനും യു‌ഡി‌എഫിനും അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ സാധാരണക്കാർക്കിടയിൽ അവയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു,”അദ്ദേഹം പറഞ്ഞു.

ഇതിന് ഒരു പുതിയ രാഷ്ട്രീയ ബദൽ ആവശ്യമാണെന്നും അത് നൽകാൻ ബിജെപിക്ക് കഴിയുമെന്ന് കേരളം വിശ്വസിക്കുന്നുവെന്നും സിങ് പറഞ്ഞു. തെറ്റായ പ്രതീക്ഷകൾ നൽകുന്നതിനുപകരം എൽ‌ഡി‌എഫ് അവരുടെ വാഗ്ദാനങ്ങളെക്കുറിച്ച് ഒരു ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ചയാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് രാവിലെ ഒൻപതി ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തി. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോയിൽ പങ്കെടുത്തു. വർക്കല താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് റോഡ് ഷോ വർക്കല റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ സമാപിച്ചു.

Read More: ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു; നൽകുന്നത് 3100 രൂപ

വർക്കല ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി.  പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം  3.20 ന് ഇരിങ്ങാലക്കുടയിലേക്ക് തിരിച്ചു. ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാർത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാർത്ഥം അയ്യങ്കാവ് ഗ്രൗണ്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാർത്ഥം റോഡ് ഷോയിലും പങ്കെടുത്ത് രാത്രിയോടെ ഡൽഹിക്ക് മടങ്ങും.

അതേസമയം, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സ്‌മൃതി ഇറാനിയും കോഴിക്കോട് പ്രചാരണത്തിനിറങ്ങും. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വൈപ്പിനിലാണ് പ്രചാരണം നടത്തുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പര്യടനം നടത്തും. സിപിഎം ജനറൽ സെക്രട്ടറിയും പിബി അംഗം ബൃന്ദ കാരാട്ടും ഇന്ന് തിരുവനന്തപുരത്താണ് പ്രചാരണത്തിനുള്ളത്. മുഖ്യമന്ത്രിയുടെ പ്രചാരണം ഇന്ന് കോഴിക്കോട് ജില്ലയിലാണ്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 rajnath singh in kerala for campaign

Next Story
പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങിKerala Assembly Election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, bogus voting, Bogus voting, കള്ളവോട്ട്, State Election Comminssion, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, State Election Comminssion action on bogus vote, ഇരട്ടവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി, Ramesh Chennithala,  രമേശ് ചെന്നിത്തല, Pinarayi vijayan, പിണറായി വിജയൻ, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com