Latest News

ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതം: രാഹുല്‍ ഗാന്ധി

നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം

bjp hate speech, ബിജെപി വിദ്വേഷ പ്രസംഗം, bjp facebook, ബിജെപി ഫേസ്ബുക്ക്, wall street journal, വാള്‍സ്ട്രീറ്റ് ജേണല്‍, വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തല്‍, Facebook hate speech rules, ഫേസ്ബുക്ക് വിദ്വേഷ പ്രസംഗ നിയമങ്ങള്‍, facebook politics,ഫേസ്ബുക്ക് രാഷ്ട്രീയം, shashi tharoor, ശശി തരൂര്‍, Parliamentary Standing Committee on Information Technology, ഐടി പാര്‍ലമെന്ററി കമ്മിറ്റി, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: നേമം മണ്ഡലത്തിൽ ആര് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തീരുന്നില്ല. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയെന്ന് റിപ്പോർട്ടുകൾ. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും.

നേമം മണ്ഡലത്തിൽ ജനസമ്മിതിയുളള പ്രശസ്തനായ സ്ഥാനാർഥി വരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേമത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങളുടെ ഗുജറാത്താണ് നേമമെന്നാണ് ബിജെപി പറഞ്ഞത്. ഗുജറാത്ത് ആണോ അല്ലയോയെന്ന് നമുക്ക് കാണാം. അതിനാലാണ് ഏറ്റവും മികച്ച സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കാൻ പോകുന്നത്. ഏറ്റവും മികച്ച, ജനസമ്മിതിയുളള, സ്വീകാര്യനായ, പ്രശസ്തനായ സ്ഥാനാർഥിയെയാണ് നിർത്താൻ ആഗ്രഹിക്കുന്നതെന്ന് മുല്ലപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

Read More: നേമത്ത് പ്രശസ്തനായ ജനസമ്മിതിയുളള നേതാവ് വരുമെന്ന് മുല്ലപ്പളളി

ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാകും. കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. നേമത്ത് കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കുമെന്ന് അറിയാനാണ് കോൺഗ്രസ് പ്രവർത്തകരും അണികളും കാത്തിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കണമെങ്കിൽ ഉമ്മൻ ചാണ്ടി ചില ഉപാധികൾ മുന്നോട്ടുവച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടി തിരഞ്ഞടുപ്പിനെ നേരിട്ടാൽ മികച്ച നേട്ടമുണ്ടാകുമെന്നാണ് പൊതു വിലയിരുത്തൽ. എ ഗ്രൂപ്പ് നേതാക്കളും ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം, വാർത്തകളോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം മറിച്ചാണ്. പുതുപ്പള്ളി വിടുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി ആവർത്തിക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 rahul gandhi suggests shashi tharoor in nemam

Next Story
നൂര്‍ബിന റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം; ലീഗില്‍ പൊട്ടിത്തെറിMuslim League Leader, മുസ്ലീം ലീഗ് നേതാവ്, Home Quarantine, ഹോം ക്വാറന്റൈൻ, corona,കൊറോണ, coronavirus, കൊറോണ വൈറസ്, calicut, kozhikode, കോഴിക്കോട്, കാലിക്കറ്റ്, Kannur, കണ്ണൂർ, Discharge, ഡിസ്ചാർജ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com