Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

അവസാന ലാപ്പിൽ ആവേശമുയർത്താൻ ബിജെപി; പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിലും തിരുവനന്തപുരത്തും

കോന്നിയിലെ പ്രചരണ പരിപാടിയിലും പിന്നീട് കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും സംവദിക്കും

Narendra Modi

പത്തനംതിട്ട/തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം കൊഴിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും. കോന്നിയിലെ പ്രചരണ പരിപാടിയിലും പിന്നീട് കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും സംവദിക്കും.

മൂന്നിന് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അമിത് ഷായും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയ റാലി സമ്മേളനത്തില്‍ ഒരുലക്ഷംപേരെ എത്തിക്കാനാണ് ബിജെപി നേതൃത്വം തയ്യാറെടുപ്പ് നടത്തുന്നത്.

Read More: ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പങ്കെടുക്കും. പത്തനംതിട്ട ജില്ലയിലെ മറ്റ് എൻഡിഎ സ്ഥാനാർത്ഥികളും വേദിയിലുണ്ടാകും.

പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഒൻപത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

കോന്നിയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷമാണ് തിരുവനന്തപുരത്തെത്തുക. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് പരിപാടി. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുക്കും.

കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിലെ റാലിയിലും മോദി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വരവോടെ സ്ഥിതി കുറച്ചുകൂടി തങ്ങൾക്കനുകൂലമാകുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.

ഏപ്രില്‍ നാലിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവല്ലയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. രാവിലെ 9.30-ന് മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവല്ലയില്‍ റോഡ്‌ഷോയിലും പങ്കെടുക്കും.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വ്യാഴാഴ്ച വിവിധ മണ്ഡലങ്ങളിലേ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 prime minister narendra modi in kerala today

Next Story
രാഹുലിന്റെ റോഡ് ഷോയിൽ ലീഗ് പതാക അഴിപ്പിച്ചെന്ന് സിപിഎം; പ്രതിരോധിച്ച് യുഡിഎഫ്, രാഷ്ട്രീയപ്പോര്
The moderation of comments is automated and not cleared manually by malayalam.indianexpress.com