Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങി

80 വയസ്സ്‌‌ കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ്‌ അവസരം. വോട്ടർ സ്ഥലത്തില്ലെങ്കിൽ ഒരവസരം കൂടി നൽകും

Kerala Assembly Election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, bogus voting, Bogus voting, കള്ളവോട്ട്, State Election Comminssion, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, State Election Comminssion action on bogus vote, ഇരട്ടവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി, Ramesh Chennithala,  രമേശ് ചെന്നിത്തല, Pinarayi vijayan, പിണറായി വിജയൻ, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, IE Malayalam, ഐഇ മലയാളം

തൃശൂർ: കോവിഡ് പശ്ചാത്തലത്തില്‍ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാല്‍ വോട്ട് ശേഖരിക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്.

80 വയസ്സ്‌‌ കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ്‌ അവസരം. വോട്ടർ സ്ഥലത്തില്ലെങ്കിൽ ഒരവസരം കൂടി നൽകും. വോട്ടറെ മുൻകൂട്ടി അറിയിച്ചശേഷമാണ്‌ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം വീടുകളിലേക്ക് എത്തുന്നത്‌. ഏപ്രിൽ രണ്ടുവരെ വീടുകളിൽ എത്തിയുള്ള വോട്ടെടുപ്പ്‌ തുടരും.

Read More: പ്രതിപക്ഷ നേതാവ് ജനങ്ങളുടെ അന്നം മുടക്കരുത്; മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

സൂക്ഷ്മ നിരീക്ഷകൻ, രണ്ടു പോളിങ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിൽ എത്തുക. സ്ഥാനാർഥിക്കോ ബൂത്ത് ഏജന്റ് ഉൾപ്പെടെയുളള പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം. ബൂത്ത് ലെവൽ ഓഫിസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് തപാൽ വോട്ടിന് അവസരം ലഭിക്കുക.

സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരികളുടെ അനുവാദത്തോടെ ഏജന്റിനെ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്താം. തപാൽ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ട് ചെയ്യാം.

തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച് 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്‍റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഈ വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല.

Web Title: Kerala assembly election 2021 postal votes begins

Next Story
പോകും മുമ്പ് കഴക്കൂട്ടം കലാപ ഭൂമിയാക്കാനാണ് ശോഭ സുരേന്ദ്രന്റെ ശ്രമം: കടകംപള്ളിKerala assembly Election 2021, bjp,bjp cpm conflict,cpm,kadakampally surendran,shobha surendran,ശോഭാ സുരേന്ദ്രൻ,കടകംപള്ളി സുരേന്ദ്രൻ,ബിജെപി,സിപിഎം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com