കൊച്ചി: കളമശേരിയിൽ ഇത്തവണ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം. പാലാരിവട്ടം പാലം അഴിമതി കേസ് ഇബ്രാഹിംകുഞ്ഞിന് പേരുദോഷമായെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കരുതെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇക്കാര്യം യുഡിഎഫിനെ അറിയിച്ചതായാണ് സൂചന.
എന്നാൽ, ഇബ്രാഹിംകുഞ്ഞ് സ്ഥാനാർഥിയാകാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാൻ സാധിക്കില്ല. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാർഥിയാക്കണമെന്ന് തന്നെയാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം. നിലവിൽ കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന് തന്നെയാണ് സാധ്യത. മുൻമന്ത്രി കൂടിയായ ഇബ്രാഹിംകുഞ്ഞിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ സിപിഎം കളത്തിലിറക്കുമെന്നാണ് റിപ്പോർട്ട്.
Read Also: വീണ്ടും പിണറായിയെന്ന് എബിപി ന്യൂസ് – സി വോട്ടർ സർവെ; എൽഡിഎഫ് 91 സീറ്റ് വരെ നേടാം
അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുറ്റക്കാരനായ ഇബ്രാഹിംകുഞ്ഞ് ഇപ്പോൾ ജാമ്യത്തിലാണ്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഉപാധികളോടെ ഹെെക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടു പോവരുത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളാടെയാണ് ജാമ്യം അനുവദിച്ചത്.