പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ല; നേമം വേണ്ടെന്ന് ഉമ്മൻ ചാണ്ടി

ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ ചാണ്ടിയോ കെ.മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്

oomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം

കോട്ടയം: നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിർദേശം തള്ളി ഉമ്മൻ ചാണ്ടി. പുതുപ്പള്ളി സീറ്റ് തരില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. രമേശ് ചെന്നിത്തലയോ കെ.മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും കെ.ബാബു അടക്കം താന്‍ നിർദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ബിജെപിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മൻ ചാണ്ടിയോ കെ.മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ പുതുപ്പള്ളിയില്‍ അല്ലാതെ മത്സരിക്കാന്‍ തയാറല്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ് പുതുപ്പള്ളി. വളരെ എളുപ്പത്തിൽ പുതുപ്പള്ളി കടക്കാമെന്നാണ് യുഡിഎഫും കോൺഗ്രസും കണക്കുകൂട്ടുന്നത്. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്‌ക് സി.തോമസിനെ തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കുന്നത്. യുവനേതാവായതിനാൽ പുതുപ്പള്ളിയിലെ വോട്ടർമാർ ഇത്തവണ ജെയ്‌ക്കിന് അനുകൂലമായി വിധിയെഴുതുമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു.

Read More: ‘പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഈസി വാക്കോവറോ?’ വെല്ലുവിളികൾ ഇങ്ങനെ

കേരള കോൺഗ്രസ് (എം) ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നത് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് വെല്ലുവിളിയാണ്. കേരള കോൺഗ്രസിന് വ്യക്തമായ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. ഇടത് സ്ഥാനാർഥിക്കായി പ്രചാരണരംഗത്ത് സജീവമാകാനാണ് കേരള കോൺഗ്രസ് (എം) സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്‌തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ അടക്കം കേരള കോൺഗ്രസ് (എം) ഉമ്മൻ ചാണ്ടിക്കെതിരെ പരസ്യമായും രഹസ്യമായും പ്രചാരണം നടത്തുന്നുണ്ട്. ഇത് പുതുപ്പള്ളിയിൽ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകൾ ഇടതുചേരിയിലേക്ക് എത്തുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാംപുകളും.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കോൺഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കുന്നുണ്ട്. കേരള കോൺഗ്രസ് (എം) എത്തിയ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും ഇടത് ഭരണമാണ്. രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മീനടം, അയർക്കുന്നം പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പം നിന്നത്. അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫ് കോട്ടകളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതിനോട് കൂറുകാണിച്ചത്. ഇത് യുഡിഎഫ് ക്യാംപുകളിൽ ചെറുതല്ലാത്ത ആശങ്ക പരത്തുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 oommen chandy rejects nemam seat

Next Story
പ്രകടനം നടത്തുന്നതു കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം: എം.വി. ഗോവിന്ദൻKerala Election,Kerala Election 2021,Kuttiady decision,MV Govindan Master,No change in,says CPIM leader,കുറ്റ്യാടിയിൽ പുന:പരിശോധന ഉണ്ടാകില്ലെന്ന്,പ്രകടനം കണ്ട്,സ്ഥാനാർത്ഥിയെ മാറ്റില്ല,എംവി ഗോവിന്ദൻ മാസ്റ്റർ,Kerala Assembly Election,Election 2021,Kerala 2021 Election,Kuttiady,CPIM,MV Govindan
The moderation of comments is automated and not cleared manually by malayalam.indianexpress.com