തിരുവനന്തപുരം: നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്‌സരരംഗത്തുള്ളത് 957 സ്ഥാനാർഥികൾ.
പത്രിക സമർപ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 104 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവനലിക്കുകയും ചെയ്തു.
കൊടുവള്ളി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 14 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ. ആകെ 25 പത്രികകളായിരുന്നു മണ്ഡലത്തിൽ മാർച്ച് 19 വരെ സമർപിക്കപ്പെട്ടതെങ്കിലും 11 എണ്ണം തള്ളിപ്പോയി.
Read More: ചെന്നിത്തലയുടെ ആരോപണം ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇരട്ടവോട്ട് അന്വേഷിക്കും
പയ്യന്നൂർ, സുൽത്താൻ ബത്തേരി, ഒറ്റപ്പാലം, കോങ്ങാട്, തരൂർ, ചേലക്കര, വടക്കാഞ്ചേരി, ഉടുമ്പൻ ചോല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. നാല് വീതം സ്ഥാനാർത്ഥികളാണ് ഈ മണ്ഡലങ്ങളിൽ.
വടകര, തിരൂർ, മണ്ഡലങ്ങളാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 13 വീതം സ്ഥാനാർത്ഥികളാണ് ഈ മണ്ഡലങ്ങളിൽ നിലവിൽ മത്സര രംഗത്തുള്ളത്. വടകരയിൽ ആകെ 18 പത്രികകൾ സമർപ്പിക്കപ്പെട്ടപ്പോൾ അതിൽ അഞ്ചെണ്ണം മാത്രമാണ് തള്ളിപ്പോയതെങ്കിൽ തിരൂരിൽ 25 പത്രികകൾ സമർപ്പിക്കപ്പെട്ടതിൽ 12 എണ്ണം തള്ളി.
Read More: പത്രിക തളളല്‍: ഇടപെടില്ലെന്ന് ഹൈക്കോടതി, ഹർജികൾ തള്ളി
കുന്ദമംഗലം, തവനൂർ, മണ്ണാർക്കാട്, നേമം മണ്ഡലങ്ങളിൽ 12 വീതം സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകൾ അംഗീകരിച്ചു. കുന്നമംഗലത്ത് മാർച്ച് 19 വരെ 17 പത്രികകൾ സമർപ്പിക്കപ്പെട്ടപ്പോൾ അതിൽ അഞ്ചെണ്ണം തള്ളിപ്പോയി. തവനൂരിലും നേമത്തും 20 വീതം പത്രികകൾ സമർപ്പിക്കപ്പെട്ടു. എട്ട് വീതം പത്രികകൾ തള്ളി. മണ്ണാർക്കാട്ട് 22 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അതിൽ 10എണ്ണം തള്ളി.