മരിച്ചുപോയ ആള്‍ക്കും ഇരട്ട വോട്ട്; 450 ല്‍അധികം ഇരട്ട വോട്ടുകള്‍

വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചു

Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, Kazhakkoottam, കഴക്കൂട്ടം, double vote, ഇരട്ട വോട്ട്, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: ഇരട്ട വോട്ടുകളുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. കഴക്കൂട്ടം മണ്ഡലത്തിലാണ് ധര്‍മജന്‍ എന്ന വ്യക്തിക്ക് മറ്റൊരുപേരില്‍കൂടി വോട്ട് നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരില്‍, പല ബൂത്തില്‍ നാനൂറ്റി അന്‍പതിലേറെ വോട്ടുകളും കണ്ടെത്തി. വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചു.

2020 മേയ് മാസത്തില്‍ മരിച്ച ധര്‍മജന്‍ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുളത്തൂരില്‍ താമസിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ കുളത്തൂര്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ സ്ഥിരം മേല്‍വിലാസത്തിലുള്ള വോട്ട് ഇപ്പോഴും വോട്ടർ പട്ടികയിലുണ്ട്. ധര്‍മജന്റെ അച്ഛന്റെ പേര് നാരായണന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

Read More: ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളില്ലെന്ന് ഉറപ്പാക്കണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

ഇതേ വ്യക്തിയുടെ പടം ഉപയോഗിച്ച് ജയേന്ദ്രന്‍ എന്നപേരില്‍ കണിയാവിളാകം എന്ന മേല്‍വിലാസത്തില്‍ മറ്റൊരു വോട്ടും വോട്ടര്‍ പട്ടികയിലുണ്ട്. ഇതിൽ അച്ഛന്റെ പേര് ചെല്ലമ്മ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്ങിനെ ഇരട്ടിപ്പ് സംഭവിച്ചുവെന്ന് ധര്‍മജന്റെ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല.

കഴക്കൂട്ടത്തെ വോട്ടർ പട്ടികയുടെ പ്രാഥമിക പരിശോധനയില്‍തന്നെ 450 ൽ അധികം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് പല പേരുകളിലും പല മേല്‍വിലാസങ്ങളിലുമാണ് വോട്ടുകള്‍. വോട്ടർ പട്ടികയുടെ വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 more than 450 double votes in kazhakkoottam

Next Story
ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളില്ലെന്ന് ഉറപ്പാക്കണം: തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതിHigh Court of Kerala, കേരള ഹൈക്കോടതി ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com