ഇടതുമുന്നണി പ്രകടന പത്രിക ഇന്ന്; ലക്ഷ്യം തുടർഭരണം മാത്രം

കഴിഞ്ഞ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570ഉം നടപ്പാക്കിയ ആത്മവിശ്വാസവുമായാണ് സര്‍ക്കാര്‍ ജനവിധി തേടുന്നത്

cpm, rajasthan, election result, സിപിഎം, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, assembly election results, assembly election 2018, assembly elections counting, assembly election result 2018, assembly election result, assembly election result of chhattisgarh 2018, assembly election results of rajasthan 2018, assembly election results live update, election result live, telangana assembly election result 2018, madhya pradesh assembly election result, mizoram assembly election result

തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായ എൽഡിഎഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററില്‍ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. തുടര്‍ന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.

കഴിഞ്ഞ പ്രകടന പത്രികയിലെ 600 വാഗ്‌ദാനങ്ങളില്‍ 570ഉം നടപ്പാക്കിയ ആത്മവിശ്വാസവുമായാണ് സര്‍ക്കാര്‍ ജനവിധി തേടുന്നത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയെ വലിയ പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്. വലിയ ജനകീയ പ്രഖ്യാപനങ്ങള്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലുണ്ടാകും എന്നാണ് പ്രതീക്ഷ. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെയായിരിക്കും ഊന്നൽ. പെന്‍ഷന്‍ വര്‍ധനവിലെ പുതിയ വാഗ്‌ദാനങ്ങളും പ്രകടന പത്രികയിലുണ്ടാകും.

Read More: ‘എൽഡിഎഫ് തുടരും, അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ’; മീഡിയാവൺ പൊളിറ്റിക്യു സർവെ ഫലം

മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനതല പ്രചാരണം നാളെ മുതൽ ആരംഭിക്കും. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക.

അതേസമയം, ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക. കോവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെ പല ഇടത് സ്ഥാനാർഥികളും കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. കുറ്റ്യാടി ഉൾപ്പെടെ 87 സീറ്റുകളിലാണ് സിപിഎം ഇക്കുറി മത്സരിക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 ldf election manifesto

Next Story
‘എൽഡിഎഫ് തുടരും, അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ’; മീഡിയാവൺ പൊളിറ്റിക്യു സർവെ ഫലംTimes Now C Voter Pre Poll Survey Result, Pinarayi Vijayan, LDF, Pre Poll Survey Result, Pinarayi Vijayan, LDF, 'ടൈംസ്‌ നൗ' സർവെ, പിണറായി വിജയൻ, എൽഡിഎഫ്
The moderation of comments is automated and not cleared manually by malayalam.indianexpress.com