Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാ‍ർഥി സി.രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമ്മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്

dharmadam,kpcc,congress,C reghunath,hand symbol,mullapally ramchandran,മുല്ലപ്പള്ളി രാമചന്ദ്രൻ,കെപിസിസി,കോണ്ഗ്രസ്,സി രഘുനാഥ്,ധർമ്മടം,കണ്ണൂർ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർഥി സി.രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ച് കെപിസിസി പ്രസിഡന്റ് കത്ത് നൽകി. രഘുനാഥിന്റെ സ്ഥാനാർഥിത്വം ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ അം​ഗീകരിച്ചിരുന്നില്ല.

ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കുമെന്ന് രഘുനാഥ് പറഞ്ഞു. രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാർഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു ഇന്നലെ മുല്ലപ്പള്ളിയുടെ പ്രതികരണം.

കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയായ സി.രഘുനാഥ് ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് മറ്റ് നേതാക്കൾക്കൊപ്പം എത്തിയായിരുന്നു രഘുനാഥ് പത്രിക സമർപ്പിച്ചത്.

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ മത്സരിക്കുമെന്നായിരുന്നു സൂചനകൾ. മത്സരിക്കണമെന്ന് ഹൈക്കമാൻഡും നിർദേശം നൽകിയിരുന്നു. എന്നാൽ സുധാകരൻ പിൻമാറിയതോടെ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമ്മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.

Read More: നിയമസഭ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് ധ‌‌ർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ധർമ്മടത്ത് ഇന്നലെയാണ് സ്ഥാനാർഥി പ്രഖ്യാപനം നടന്നത്. ഇവിടെ ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി.ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാൽ മത്സരിക്കാൻ ദേവരാജൻ തയ്യാറായില്ല.

പിണറായിക്കെതിരെ സുധാകരൻ മത്സരിക്കണമെന്നത് പാർട്ടിയുടെ ആഗ്രഹമാണെന്നും അന്തിമഘട്ട ചർച്ചകൾ നടക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. ധർമ്മടത്ത് കെ.സുധാകരൻ മത്സരിക്കണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെപിസിസിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 kppc allowed hand symbol for c raghunath

Next Story
നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് കെ.ബാബുവിനറിയാം: എം.സ്വരാജ്M Swaraj, എം.സ്വരാജ്, K Babu, കെ.ബാബു, Thrippunithura, തൃപ്പൂണിത്തുറ, BJP-Congress Vote, Kerala Assembly Election 2021, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com