രാജ്നാഥ് സിങ്ങും ജെ.പി.നഡ്ഡയും ഇന്ന് കേരളത്തിൽ; രാഹുലിന്റെ പ്രചാരണം തുടരും

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രചാരണങ്ങൾക്കും ഇന്ന് തുടക്കമാകും

Rajanath Sing, രാജ്നാഥ് സിങ്, JP Naddha, JP Nadda, ജെ.പി നഡ്ഡ, ജെ.പി നദ്ദ, ,rahul gandhi, election campaigns in kerala,Kerala,കേരളം,പിണറായി വിജയന്‍, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ ഒൻപത് മണിക്ക് വർക്കലയിലെത്തുന്ന രാജ്‌നാഥ് സിങ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിക്കായി റോഡ് ഷോ നടത്തും.

റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരെത്തും. നഡ്ഡയുടെ ഒപ്പില്ലാത്തതിനാൽ തലശ്ശേരിയിലെ സ്ഥാനാർഥിയാകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസിന്റെ പത്രിക തള്ളിയ സംഭവത്തെ തുടർന്ന് തലശേരിയിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കുമോയെന്ന് വ്യക്തമല്ല.

Read More: ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

എൻ.ഹരിദാസ് ഉൾപ്പെടെയുള്ളവർ രാവിലെ ഒമ്പതിന് കണ്ണൂർ വിമാനത്താവളത്തിലെത്തി നഡ്ഡയെ സ്വീകരിക്കും. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്ന സി.കെ.പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കൽ ടൗണിലാണ് നഡ്ഡയുടെ റോഡ് ഷോ. ഈ പരിപാടിക്കുശേഷം 11 മണിയോടെ ബിജെപി അധ്യക്ഷൻ തൃശൂരിലേക്ക് പോകും.

അതേസമയം, കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ കേരള തിരഞ്ഞെടുപ്പ് പ്രാചാരണം ഇന്നും തുടരും. ഇന്ന് ഇടുക്കി ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രചാരണം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രചാരണങ്ങൾക്കും ഇന്ന് തുടക്കമാകും. എറണാകുളം ജില്ലയിലാണ് പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. പ്രമുഖ നേതാക്കൾ തന്നെ വീടുകൾ കയറി വോട്ട് തേടുന്ന രീതിയിലാണ് ഇടതുപക്ഷത്തിന്റെ രണ്ടാംഘട്ട പ്രചാരണം.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 jp nadda rajnath singh in kerala today

Next Story
ഒന്നാം ഘട്ട വോട്ടെടുപ്പ്: ബംഗാളില്‍ പോളിങ് 80 ശതമാനത്തോളം; അസമിൽ 75 ശതമാനത്തിലധികംWest Bengal election 2021, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് 2021, West Bengal election 2021 news, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, West Bengal election 2021 live, West Bengal elections, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്, West Bengal election 2021 live, Assam election 2021, അസം തിരഞ്ഞെടുപ്പ്, West Bengal election 2021 voting live, West Bengal, Assam assembly elections, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com