scorecardresearch
Latest News

എംഎല്‍എ ഓഫീസിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു: ഇ.ശ്രീധരൻ

ബിജെപിയില്‍ ഏതെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു

എംഎല്‍എ ഓഫീസിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു: ഇ.ശ്രീധരൻ

പാലക്കാട്: മേയ് രണ്ടിന് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ജയിച്ചാലും തോറ്റാലും താൻ പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പാലക്കാട് ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരൻ. വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യം, കുടിവെള്ളം എന്നിവയിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ആവുന്നതുവരെ കാത്തിരിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ താമസത്തിനും എംഎല്‍എ ഓഫീസിനുമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ബിജെപിയില്‍ ഏതെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ശക്തമായ പ്രവര്‍ത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ഥ പ്രയത്‌നം ബിജെപി പ്രവര്‍ത്തകരുടേതാണെന്നും ഇ.ശ്രീധരൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kerala assembly election 2021 e sreedharans response

Best of Express