Latest News

‘വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പിണറായി

ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനവും താരതമ്യം ചെയ്യട്ടെ

pinarayi vijayan, പിണറായി വിജയന്‍, opposition, പ്രതിപക്ഷം,ramesh chennithala, രമേശ് ചെന്നിത്തല, no confidence motion, അവിശ്വാസ പ്രമേയ ചര്‍ച്ച, red crescent life mission project, റെഡ് ക്രസന്റ് ലൈഫ് മിഷന്‍ പദ്ധതി, union government, കേന്ദ്ര സര്‍ക്കാര്‍, secretariat fire, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് പിണറായിയുടെ വെല്ലുവിളി.

“കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനവും താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ?,” പിണറായി ട്വീറ്റിൽ ചോദിച്ചു.

Read More: സ്വന്തം നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി വിജയനെന്ന് മുല്ലപ്പളളി

പ്രചാരണ ഘട്ടത്തിൽ നേതാക്കൾ തമ്മിൽ കടുത്ത വാക്പോരുകളാണ് നടക്കുന്നത്. സ്വന്തം നിഴലിനെ പോലും ഭയക്കുന്ന ഭീരുവാണ് പിണറായി വിജയൻ എന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. മുഖ്യമന്ത്രിയെ വർഷങ്ങളായി അറിയാം. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിനുളളിൽ തന്നെയായിരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുകയെന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് പാര്‍ട്ടിയിലാണെന്ന് മുല്ലപ്പളളി പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പെരിയയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 discuss welfare and development cm pinarayi vijayan challenges ramesh chennithala

Next Story
ബംഗാളിൽ കനത്ത പോളിങ്, അക്രമം; ബൂത്തുകൾ സന്ദർശിച്ച് മമതAssam election 2021, അസം തിരഞ്ഞെടുപ്പ്, bengal election 2021, ബംഗാള്‍ തിരഞ്ഞെടുപ്പ്, assam election live updates, bengal election live updates, Mamata banerjee, Trinamool Congress, election news, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, indian express malayalam, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com