scorecardresearch

കുറ്റ്യാടി വിട്ടുനൽകി ജോസ് കെ.മാണി; സിപിഎം മത്സരിക്കും

എ.എ.റഹീം അടക്കമുള്ള നേതാക്കളെയാണ് കുറ്റ്യാടിയിൽ സിപിഎം പരിഗണിക്കുന്നത്

എ.എ.റഹീം അടക്കമുള്ള നേതാക്കളെയാണ് കുറ്റ്യാടിയിൽ സിപിഎം പരിഗണിക്കുന്നത്

author-image
WebDesk
New Update
jose k mani, ജോസ് കെ മാണി,km mani

കോഴിക്കോട്: കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകി കേരള കോൺഗ്രസ് (എം). ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനുമാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും അതിനാൽ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി. എ.എ.റഹീം അടക്കമുള്ള നേതാക്കളെയാണ് കുറ്റ്യാടിയിൽ സിപിഎം പരിഗണിക്കുന്നത്.

Advertisment

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രാദേശിക സിപിഎം പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചിരുന്നു. സീറ്റ് സിപിഎമ്മിന് തന്നെ വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രാദേശിക പ്രതിഷേധങ്ങളെ തുടർന്ന് കുറ്റ്യാടി ഒഴിച്ചിട്ടാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രതിഷേധിച്ച സിപിഎം പ്രവർത്തകരുടെ ആവശ്യം. സിപിഎം പ്രാദേശിക നേതൃത്വത്തിനും സമാന നിലപാടായിരുന്നു. കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാക്കണമെന്നും സിപിഎം തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പലയിടത്തും നേരത്തെ പോസ്റ്ററുകൾ ഉയർന്നിരുന്നു.

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം നിലപാട് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

Advertisment

2016 ൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച പാറക്കൽ അബ്‌ദുള്ള കുറ്റ്യാടിയിൽ നിന്ന് ജയിച്ചത് വെറും 1,901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി കെ.കെ.ലതിക 70,652 വോട്ടുകൾ നേടിയിരുന്നു. ചെറിയ ഭൂരിപക്ഷത്തിൽ നഷ്ടമായ മണ്ഡലം ഇത്തവണ ചുവപ്പിക്കാമെന്നാണ് പ്രാദേശിക നേതൃത്വവും പ്രവർത്തകരും അവകാശപ്പെടുന്നത്.

Kerala Assembly Elections 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: