Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കോണ്‍ഗ്രസ്- ബിജെപി ധാരണ, എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ലാത്തത് ഇതിന് തെളിവ്: മുഖ്യമന്ത്രി

കോൺഗ്രസ്‌ മതനിരപേക്ഷതയെ തള്ളി വർഗീയതയെ താലോലിക്കുന്നു. ഇതിനെതിരെ ശക്തമായ വികാരം കോൺഗ്രസിൽ തന്നെ ഉയരുന്നു

bjp,congress,election 2021,kottayam,pinarayi vijayan,തെര‍ഞ്ഞെടുപ്പ് സർവ്വേ,പിണറായി, iemalayalam, ഐഇ മലയാളം

ആലപ്പുഴ: എൽഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളിൽ എൻഡിഎയ്ക്ക് സ്ഥാനാർഥികൾ ഇല്ലാത്തത്, സംസ്ഥാനത്തെ കോൺഗ്രസ്-ബിജെപി ധാരണയുടെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണ് ബിജെപിയുടെ ശ്രമം. കൂടിക്കാഴ്ച നടത്തുന്നതും കൂട്ടുണ്ടാക്കുന്നതും ആരെന്ന കാര്യം തെളിഞ്ഞതാണ്. ബിജെപി-കോണ്‍ഗ്രസ് കേരളതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണ് ഇത്. അപ്പോഴും അതേ വഴിയില്‍ ബിജെപിയും കോണ്‍ഗ്രസും ലീഗും നീങ്ങുന്നുവെന്നതാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ഗീയതയെയും മടിയിലിരുത്തി അധികാരം പിടിച്ചടക്കാമെന്നായിരുന്നു വ്യാമോഹിച്ചിരുന്നത്. അത് തകര്‍ന്നടിയുന്നുവെന്ന് കാണുമ്പോഴുള്ള വെപ്രാളം ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കേരളതല യോജിപ്പുണ്ടാക്കുന്നത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഇത് കേരളമാണ്, രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിക്ക് ഇവിടെ നിലയുറപ്പിക്കാനാകില്ല: വി.എസ്

മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ഒന്നിച്ച്‌ അണിനിരക്കണം. വർഗീയതയുമായി ഒത്തുതീർപ്പും സമരസപ്പെടലും ഉണ്ടാകരുത്‌. വർഗീയതയുമായി ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ കൂട്ടുകെട്ടുകളാണ്‌ യുഡിഎഫിനെ ദുർബലപ്പെടുത്തിയത്‌. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്‌. ഇത്‌ മനസിലാക്കാതെയാണ്‌ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെന്നും പിണറായി പറഞ്ഞു

കോൺഗ്രസ്‌ മതനിരപേക്ഷതയെ തള്ളി വർഗീയതയെ താലോലിക്കുന്നു. ഇതിനെതിരെ ശക്തമായ വികാരം കോൺഗ്രസിൽ തന്നെ ഉയരുന്നു. നേരത്തെ ഞങ്ങൾ പറഞ്ഞ വിമർശനങ്ങൾ ഇപ്പോൾ കോൺഗ്രസ്‌ നേതാക്കൾ തുറന്നുപറഞ്ഞ്‌ പാർട്ടി വിടുന്നു. സ്വന്തം പാർട്ടി നേതാക്കൾക്കുപോലും ബോധ്യപ്പെടാത്ത മതനിരപേക്ഷ, സ്‌ത്രീപക്ഷ നിലപാടാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം പരിഹസിച്ചു.

എൽഡിഎഫ്‌ മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി‌ തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ അപ്രതീക്ഷിത സംഭവങ്ങൾ സൃഷ്‌ടിച്ച്‌ വൈകാരികതയുണ്ടാക്കാൻ ചില ശ്രമങ്ങളുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അങ്ങനെയുണ്ടായി. നാദാപുരത്ത്‌ പണ്ട്‌ ബലാൽസംഗ കഥ സൃഷ്‌ടിച്ച്‌ നാടാകെ പ്രചരിപ്പിച്ചു. കൊലപാതകം വരെ നടന്നു. ഒടുവിൽ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്തമായെന്ന്‌ പിണറായി വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 cm pinarayi vijayans slams bjp and congress

Next Story
ശബരിമല-ലൗ ജിഹാദ് വിഷയങ്ങളിൽ നിയമനിർമാണം, ക്ഷേമ പെൻഷൻ 3,500 രൂപയാക്കും; എൻഡിഎ പ്രകടന പത്രിക
The moderation of comments is automated and not cleared manually by malayalam.indianexpress.com