Latest News

കണ്ണൂരിൽ പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി; കേസെടുത്തു

നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്ലക്സ് നശിപ്പിച്ചതെന്ന് ജയരാജൻ ആരോപിച്ചു

Pinarayi Vijayan, പിണറായി വിജയൻ, CM Pinarayi Vijayan, മുഖ്യമന്ത്രി, Pinarayi Vijayan cutout, പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി, Kerala assembly election 2021, നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം

കണ്ണൂർ: ജില്ലയിലെ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. ഇന്നലെ രാത്രിയാണ് പിണറായി വിജയന്റെ കട്ടൗട്ടിന്‍റെ തല വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്ലക്സ് നശിപ്പിച്ചതെന്ന് ജയരാജൻ ആരോപിച്ചു.

“പ്രദേശത്ത് ആർഎസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പയപ്പോഴാണ് എത്രമാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നത്,” എംവി ജയരാജൻ പറഞ്ഞു.

അതേസമയം, ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബഹളങ്ങൾക്കുമൊടുവിൽ കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. പരസ്യ പ്രചാരണം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളത്. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടും.

സംസ്ഥാനത്ത് 40771 പോളിങ്‌ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 cm pinarayi vijayan cutout beheaded in kannur

Next Story
Kerala Assembly Election 2021 Live Updates: ആര് വാഴും, ആര് വീഴും? കേരളം നാളെ വിധിയെഴുംKerala Assembly Election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, bogus voting, Bogus voting, കള്ളവോട്ട്, State Election Comminssion, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, State Election Comminssion action on bogus vote, ഇരട്ടവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി, Ramesh Chennithala,  രമേശ് ചെന്നിത്തല, Pinarayi vijayan, പിണറായി വിജയൻ, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com