Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

അമിത് ഷാ ഇന്ന് കേരളത്തിൽ; രാഹുൽ കോട്ടയത്ത്, യെച്ചൂരി നീലേശ്വരത്തും

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നീലേശ്വരത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും

Amit Shah, അമിത് ഷാ, Sitaram Yechury, സിതാറാം യെയ്യൂരി, Rahul Gandhi, രാഹുൽ ഗാന്ധി, Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ തിരക്കുപിടിച്ച് കേരളം. പ്രചാരണത്തിന്റെ അവസാന ഘട്ടം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ എല്ലാവരും തന്നെ ഇന്ന് കേരളത്തിലുണ്ട്. എൻഡിഎയുടെ പ്രചാരണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രിയാണ് അദ്ദേഹം കൊച്ചിയിൽ എത്തുക. നിലവിൽ കേരളത്തിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തും. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നീലേശ്വരത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും.

ഇന്ന് രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലെത്തും. 10.30 ന് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് കഞ്ചിക്കോട് എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെയുളള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.

Read More: രാഹുല്‍ ഗാന്ധി അക്കിഡൊ ഗുരുവായി, ഏഴുപേരെ ഒറ്റയ്ക്ക് പ്രതിരോധിച്ച് സെന്റ് തെരേസാസ് വിദ്യാര്‍ത്ഥിനി

ഇന്നലെ രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി ആദ്യം സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുത്തു. പിന്നീട് വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുത്തു. വൈകീട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു. പര്യടനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് എം.രാജഗോപാലന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. രാവിലെ 11 ന് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. പിബി അംഗം എം.എ.ബേബി ജില്ലയിലെ അഞ്ച് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.

സംസ്ഥാനത്ത് ഇക്കുറി കടുത്ത മത്സരമായിരിക്കും എന്നാണ് വിലയിരുത്തൽ. ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. ഇന്നലെ 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 104 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 amit shah rahul gandhi sitaram yechury in kerala today

Next Story
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് 957 സ്ഥാനാർഥികൾKerala election, Kerala Assembly Election 2021, Kerala Legislative Assembly Election 2021, Kerala Total Candidates, Number of Candidates, Kerala Most candidates, number of candidates in constituencies, സ്ഥാനാർഥികൾ, കേരളം, തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥികളുടെ എണ്ണം, കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം, ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ, ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ്, election news, kerala electon news, election info, kerala election info, തിരഞ്ഞെടുപ്പ് വാർത്ത, തിരഞ്ഞെടുപ്പ് വാർത്തകൾ, തിരഞ്ഞെടുപ്പ് വിവരങ്ങൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com