തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെസിബിസി സര്‍ക്കുലര്‍ പുറത്തിറക്കി. കത്തോലിക്ക സഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ആഭിമുഖ്യമില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കത്തോലിക്ക സഭ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കുലറില്‍ കെസിബിസി വ്യക്തമാക്കുന്നു.
മതത്തിന്റെയോ ജാതിയുടെയോ സമ്പത്തിന്റെയോ പേരിൽ ആർക്കും സാമൂഹ്യ വിവേചനം ഉണ്ടാകാൻ പാടില്ലെന്നും, കത്തോലിക്ക സഭയ്ക്ക് ഏതെങ്കിലും പാർട്ടിയോടെ സ്ഥനാർഥിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്നും കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ സർക്കുലറിൽ പറയുന്നു. ഈ സര്‍ക്കുലര്‍ എപ്രിൽ 7നു എല്ലാ പള്ളികളിലും വായിക്കും.