ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തിയ നടപടിയില്‍ പ്രതിഷേധവുമായി ഡിഎംകെ വനിതാ നേതാവ് കനിമൊഴി. തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്ന് കനിമൊഴി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് ബിജെപി റെയ്ഡ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണമാണ് ആദായ നികുതി വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കനിമൊഴി പ്രതികരിച്ചു.

അതേസമയം, കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ആദായ നികുതി വകുപ്പിന് ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രിയിലാണ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാർത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് പിടിച്ചതിനെത്തുടർന്ന് തമിഴ്‍നാട്ടിലെ വെല്ലൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു.

Read More: പണത്തിന് മീതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്: വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​നെ​തി​രേ ഡി​എം​കെ അ​ധ്യ​ക്ഷ​നും ക​നി​മൊ​ഴി​യു​ടെ സ​ഹോ​ദ​നു​മാ​യ എം.​കെ. സ്റ്റാ​ലി​നും രം​ഗ​ത്തെ​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മെ​ന്നാ​ണു റെ​യ്ഡി​നെ സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ഡിഎംകെയെ താറടിച്ച് കാണിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പ്രതികരിച്ചു.

അതേസമയം, നാളെയാണ് തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് നിശ്ബദ പ്രചാരണത്തിനുള്ള സമയമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇങ്ങനെയൊരു റെയ്ഡ് നടത്തിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഡിഎംകെ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.