തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫിനായി മത്സരിച്ചാലും വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി സിപിഐയുടെ പി.പി.സുനീര്‍ തന്നെ ജനവിധി തേടുമെന്നും കാനം വ്യക്തമാക്കി.

എല്‍ഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റാണ്. സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

Read More: വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്റെ തെറ്റാണോ?; മണ്ഡലം മാറി വോട്ട് ചോദിച്ചതില്‍ കണ്ണന്താനത്തിന്റെ പ്രതികരണം

വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതിനേക്കാള്‍ ഉചിതം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതില്‍ സിപിഎമ്മിന് വലിയ ആശങ്കയുണ്ട്. രാഹുലിനെ വിമര്‍ശിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുലിനെ പിന്തുണക്കാന്‍ സിപിഎമ്മും തയ്യാറാകുമോ എന്നും ചെന്നിത്തല ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ