Latest News

കെ.സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയെന്ന് സർക്കാർ; വീണ്ടും പത്രിക സമർപ്പിക്കും

സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു

K Surendran , കെ സുരേന്ദ്രൻ, BJP Pathanamthitta, ബിജെപി പത്തനംതിട്ട, Lok sabha elections 2019, ലോക്സ്ഭ തിരഞ്ഞെടുപ്പ്,

പത്തനംതിട്ട: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കും. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ കേസുകളുണ്ടെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് മറ്റൊരു പത്രിക നൽകാൻ ബിജെപി ഒരുങ്ങുന്നത്. 20 കേസുകളിൽ പ്രതിയാണെന്നാണ് സുരേന്ദ്രൻ ആദ്യം സമർപ്പിച്ച പത്രികയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.

അതേസമയം, കേസുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. ഒരേ ദിവസം തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്തിട്ടുണ്ട്. ജയിലിൽ കിടന്ന ദിവസം നടന്ന സംഭവങ്ങളിലും പ്രതി. കേസുകളിൽ ഏറെയും പുറത്തു വന്നത് ഇന്നലയെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read: തൃശൂരില്‍ സുരേഷ് ഗോപി തന്നെ

കഴിഞ്ഞ മാസം മുപ്പതിനാണ് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയെത്തി സുരേന്ദ്രൻ പത്രിക നൽകിയത്. സമൻസായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതിൽ സുരേന്ദ്രൻ സൂചിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 29ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രനെതിരെ 243 കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ക്രിമിനൽ കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നാമനിർദേശ പത്രിക തള്ളാനുള്ള സാധ്യത കണക്കിലെടുത്താണ് ബിജെപി മറ്റൊരു പത്രിക നൽകാനൊരുങ്ങുന്നത്. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ വരുന്നതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവം പ്രചാരണത്തില്‍ ഒരു വിഷയമായി ഉയര്‍ത്താനും ബിജെപി നീക്കമുണ്ട്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: K surendran new nomination in pathanamthitta bjp candidate

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express