പത്തനംതിട്ട: പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. ഏറെ ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. നിലവില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. സുരേന്ദ്രനെ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.

Read More: ‘ലോക്‌സഭയില്‍ തോറ്റാല്‍ രാജ്യസഭയില്‍ കയറ്റുമോ?’; ഉപാധിവച്ച് തുഷാര്‍

സ്ഥാനാര്‍ഥിയായത് തന്റെ ഇടപെടല്‍ കൊണ്ടാണെന്നും സുരേന്ദ്രന്‍ ജനകീയ നേതാവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു. നേരത്തെ പത്തനംതിട്ട സീറ്റിനായി രംഗത്തുണ്ടായിരുന്ന നേതാവാണ് ശ്രീധരന്‍ പിള്ള. സുരേന്ദ്രനും ശ്രീധരന്‍ പിള്ളയും പത്തനംതിട്ട സീറ്റിനായി രംഗത്തുവന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ഇരു നേതാക്കളും സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയായിരുന്നു. പത്തനംതിട്ടയിൽ മികച്ച വിജയം നേടുമെന്ന് കെ. സുരേന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.

തൃശൂരിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകും. ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. എസ്എൻഡിപി ഭാരവാഹിത്വം തുഷാർ രാജിവയ്ക്കാനാണ് സാധ്യത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ