കൊച്ചി: കേരളത്തില്‍ സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് പോകുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍. ഈ നാശത്തിന് കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു എന്ന സിപിഎം ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read More: പത്തനംതിട്ടയിലെ അടിയൊഴുക്കുകള്‍: പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്ന് മുന്നണികള്‍

ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് സിപിഎമ്മിന് ആശങ്ക വേണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫലം വരുന്ന ദിവസം ഇതേക്കുറിച്ച് സിപിഎമ്മിന് വ്യക്തമാകും. സിപിഎം വോട്ടുകള്‍ എങ്ങോട്ടാണ് പോയതെന്ന് മനസിലാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ പോളിങ് ശതമാനം ഉയര്‍ന്നത് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. സ്ത്രീ വോട്ടുകളും പുതിയ വോട്ടുകളും പത്തനംതിട്ടയില്‍ നിര്‍ണായകമാകും. ഈ സാഹചര്യത്തിലാണ് ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികളും മുന്നണികളും രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.