കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ പൊതുരംഗം വിടുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചില്ലെങ്കില്‍ പൊതുരംഗം വിടും. സുതാര്യമായി ഇലക്ഷന്‍ നടക്കണം. ഇലക്ഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സിപിഎം മെക്കാനിസം മാറ്റി തിരഞ്ഞെടുപ്പ് നടത്താന്‍ താന്‍ ആവശ്യപ്പെടുന്നതായും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. കലക്ടര്‍ മാതൃകാപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’; 14-ാം പട്ടികയിലും വയനാടും വടകരയുമില്ല

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സുധാകരന്‍ സമാന വെല്ലുവിളി നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു അന്ന് സുധാകരന്‍ പറഞ്ഞത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉദുമയിലും സുധാകരന്‍ തോറ്റു.

ഇത്തവണയും സിപിഎമ്മിന്റെ പി.കെ.ശ്രീമതിയാണ് സുധാകരന്റെ മുഖ്യ എതിരാളി. 2014 ല്‍ സുധാകരനെ പരാജയപ്പെടുത്തിയ ശ്രീമതി സിറ്റിങ് എംപിയാണ്. സി.കെ.പത്മനാഭനാണ് ബിജെപി സ്ഥാനാര്‍ഥി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.